തിരക്ക് പിടിച്ചൊരു ജീവിത ധാരയിൽ
മനുഷ്യരെല്ലാം ജീവിക്കുന്നു
സമയമില്ല സമയമില്ല
എന്നും എവിടെയും
മുഴങ്ങിടുന്നീ ധ്വനി
പെട്ടെന്നൊരു ദിനം അവതരിച്ചല്ലോ
'കൊറോണ ' എന്നൊരു മഹാവ്യാധി
ആർത്തുല്ലസിച്ച് രൗദ്ര ഭാവത്താൽ താണ്ഡവമാടി
ലോകത്തെല്ലാമത് ഭയന്ന്
വിറച്ചൊരു കൂട്ടം
പ്രതിരോധ മൊരുക്കി മറ്റൊരു കൂട്ടം
നിശ്ചലമായി റോഡും തെരുവും
കാതോർക്കുന്നു ടി.വി തൻ മുൻപിൽ
ആരോഗ്യ വകുപ്പിൻ മൊഴികൾ
'പാലിക്കൂ വ്യക്തി ശുചിത്വം സാമൂഹിക അകലം'
തുടച്ച് നീക്കാം കൊറോണ യാം
മഹാവ്യാധിയെ
നമുക്കൊരു മിക്കാം
തിരിച്ചു പിടിക്കാം
കഴിഞ്ഞ കാലം ആവേശത്തോടെ!