കൂട്ടരേ കേൾക്കുവിൻ വീണ്ടുമൊരു,
വേനലവധി കാലവും വന്നു..
വീടുകൾ അടച്ചു വീട്ടിലിരുന്ന്,
വീർപ്പുമുട്ടുന്ന ഒരു അവധിക്കാലം...
ജാഗ്രത വേണം ജാഗരൂക രാകണം,
ഇനിയുള്ള നാളുകൾ കൂട്ടുകാരെ...
കൈകൾ നന്നായി കഴുകി ടേണം..
തേച്ചുരച്ചു കഴുകിടേണം..
പുറത്തുപോകുന്ന നേരത്തുമെപ്പോഴും
മാസ്ക് ധരിച്ചങ്ങു പോയിടേണം..
ഏവരും ഒന്നായി പരിശ്രമിച്ചീടുകിൽ
തകർത്തെറിഞ്ഞീടാം ഈ മഹാമാരിയെ
ശ്രദ്ധിക്കുക കൂട്ടരേ ഭയപ്പെടാതെ,
ജാഗ്രതയോടെ നമുക്ക് മുന്നേറിടാം....