അമ്പിളിമാമ സുന്ദരക്കുട്ട
താഴെക്കൊന്ന് വരുമോ നീ?
നിന്നെ കാത്തു ദിനം ദിനം
കാത്തിരിക്കുകയാണ് ഞാൻ
കൂട്ടുകാരോടൊത്തു നീ ആടിക്കളിക്കുമോ
അല്ലെങ്കിൽ പാടിക്കളിക്കുമോ?
ഞാൻ നിന്നരികിൽ വന്നാൽ
നീ എന്നെ കൂടി കൂട്ടുമോ?
നിന്റെ കൂടെ കളിക്കാൻ
ആഗ്രഹമുണ്ട് എനിക്ക് ആഗ്രഹമുണ്ട്.