എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/തിരിച്ചു പ്രകൃതിയിലേക്ക്
തിരിച്ചു പ്രകൃതിയിലേക്ക്
പണ്ട് ഒരു ഗ്രാമത്തിൽ മനു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ എന്നും അവന്റെ വീടിന്റെ പുറകിലുള്ള പൂന്തോത്തിൽ കളിക്കുമായിരുന്നു. ആ പൂന്തോത്തിൽ ഒരു വലിയ മാവ് ഉണ്ടായിരുന്നു. അവൻ തളരുമ്പോൾ ആ വൃക്ഷം അവനു തണൽ നൽകും, വിശക്കുമ്പോൾ സ്വാദുള്ള മാമ്പഴങ്ങൾ നൽകും. അവൻ തന്റെ സ്വന്തം സഹോദരനെ പോലെ ആയിരുന്നു ആ മാവിനെ സ്നേഹിച്ചത്. വർഷങ്ങൾ കഴിഞ്ഞു, മനു വളർന്നു. മനു അപ്പോൾ അവന്റെ അച്ഛന്റെ ബിസിനസ് നോക്കി നടത്തുകയായിരുന്നു. അവൻ അവന്റെ കുട്ടി കാലം മറന്നു. ഒരു ദിവസം വിശ്രമിക്കുന്നതിനിടയിൽ മനു ചിന്തിച്ചു "എന്തിനാണ് ആ മാവ് ഇവിടെ? ഒരു ഉപയോഗവും ഇല്ലാത്ത നശിച്ച മാവ്. മാമ്പഴങ്ങൾ ഇല്ല, ഉള്ള ഇലകൾ ആണെങ്കിൽ പൊഴിഞ്ഞു വീണു, ഇവിടെ ആകെ വൃത്തികേടാക്കുന്നു.ഇത് ഉടനെ മുറിച് കളയണം". പക്ഷേ,മനുവിന്റെ ഈ തീരുമാനം ആ മാവിൽ വസിക്കുന്ന ജീവികളെ തീർച്ചയായും ബാധിക്കും. ആ മാവിൽ ഒരു മുയലും, കുറച്ചു കുരുവികളും സ്വാദിഷ്ടമായ തേൻ നൽകുന്ന തേനീച്ചകളും ഉണ്ടായിരുന്നു.അവയെല്ലാം ഇനി എവിടെ പോകും.അടുത്ത ദിവസം മനു കുറച്ചു പണിക്കാരെ മാവ് മുറിക്കാൻ വിളിച്ചു.പണിക്കാർ മാവ് മുറിക്കാൻ തുടങ്ങുന്നതിനു മുമ്പ് മനുവിന്റെ വൃദ്ധനായ മുത്തച്ഛൻ അവരെ തടഞ്ഞു.മനു മുത്തച്ഛനോട് കയർത്തു.അപ്പോൾ മുത്തച്ഛൻ പറഞ്ഞു" മനു, നീ നിന്റെ കുട്ടികാലം ഒന്ന് ഓർത്തുനോക്കൂ.നീ കളിച്ചതും വളർന്നതും ഈ മരത്തിന്റെ ചുവട്ടിലാണ്.ഇത് കേട്ട മനുവിന്റെ ഹൃദയം വേദനിച്ചു.അവൻ ഒരു നിമിഷത്തേക്ക് തന്റെ കിട്ടികാലത്തിലേക്കു തിരികെ പോയി.അവസാനം അവൻ ആ മാവിനെ മുറിക്കണ്ട എന്നു തീരുമാനിച്ചു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |