എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം

ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക .മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക മണ്ണൊലിപ്പ് തടയാനും ,കാറ്റിന്റെ വേഗത കുറയ്ക്കാനും, കാർ മേഘങ്ങളെ തടഞ്ഞുനിർത്തി മഴ ചെയ്യിക്കാനും ,നമുക്ക് ആവശ്യമായ ഓക്സിജൻ നൽകുന്നതിനും മരങ്ങൾ നമ്മളെ സഹായിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയാതെ ഇരിക്കുക അത് കത്തിക്കാതെ ഇരിക്കുക കത്തിച്ചാൽ ഉണ്ടാകുന്ന പുക ശ്വസിച്ചാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നമുക്കു ചുറ്റുമുള്ള പുഴകളിൽ നിന്നും കായലിൽ നിന്നും മണൽ വാരിയാൽ തീരം ഇടിയാൻ സാധ്യതയുണ്ട്. കായലോരങ്ങളിൽ കാണുന്ന കണ്ടൽ പോലുള്ള ചെടികൾ വെട്ടി നശിപ്പിക്കാതിരിക്കുക.അത് ധാരാളം ജീവികളുടെ ആവാസമാണ് ആയതിനാൽ കണ്ടൽചെടികൾ വച്ചുപിടിപ്പിക്കുക. കരിങ്കൽ കെട്ടി കായലോരങ്ങൾ സംരക്ഷിക്കുക. അനധികൃത പാറമടകൾ അടച്ചുപൂട്ടുക. വലിയ കുന്നുകൾ ഇടിച്ചു നിരത്താതെ ഇരിക്കുക. അത് ഉരുൾപൊട്ടലിന് കാരണമാകുന്നു.ഇങ്ങനെ എല്ലാം ചെയ്താൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും

അനഘ സുധീർ
3 B എസ് എം എസ് എൻ എൽ പി സ്കൂൾ വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം