എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗാണുക്കൾ ശരീത്തിനകത്തു പ്രവേശിച്ചാലും അവയുടെ പ്രവർത്തനത്തെ പ്രതിരോധിച്ചു നിർത്താനുള്ള മനുഷ്യശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. അത് ഓരോ മനുഷ്യനും വ്യത്യസ്തമാണ്. അത് ആർജിച്ചെടിക്കുവാനും സാധിക്കും. നന്നായി കഴിക്കുന്ന ഭക്ഷണ രീതി, വ്യായാമം എന്നിവയിലൂടെ. പണ്ടുള്ള തലമുറയിലുള്ളവർക്ക് രോഗപ്രതിരോധശേഷി കൂടുതൽ ആയിരുന്നു എന്ന് കേട്ടിട്ടില്ലേ ? കാരണം അന്നുള്ളവർ കഴിക്കുന്നത് പ്രകൃതിയിലുള്ള ഭക്ഷണവസ്തുക്കൾ ആയിരുന്നു. ഉദാഹരണമായി കച്ചിൽ,ചേന, ചേമ്പു,ചീര മുരിങ്ങയില,നെല്ലിക്ക കാരറ്റ് പശുവിൻ പാൽ,നടൻ കോഴിമുട്ട .ഓരോ കാലാവസ്ഥയിലും ഉള്ള പഴവര്ഗങ്ങള് ധാരാളം കഴിക്കുകയും അതിനനുസരിച്ചു അദ്‌വാനിക്കുകയും ചെയുമായിരുന്നു.മാനസിക ഉല്ലാസം, കുടുംബ ഐക്യാം എന്നിവ ആയിരുന്നു ജീവിത രീതി.ഇതിലൂടെ ...അർജിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയാണ്. നമ്മൾ എത്ര ആധുനികതയിലൂടെ കടന്നു പോയാലും ആർജിക്കെണ്ടത് നമ്മുക്ക് നല്ലൊരു ആരോഗ്യരീതിയാണ്. അതിനു വേണ്ടി പഴമയിലെ ശീലങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണന്നു ഇന്നത്തെ കാലഘട്ടങ്ങളിലെ രോഗങ്ങൾ ഓര്മപെടുത്തുന്നു. അതിനായി നമ്മുക്ക് സ്വന്തം വീടുകളിൽ കൃഷി ചെയ്യാം,അതിലൂടെ കിട്ടുന്ന ഭക്ഷണവസ്തുക്കൾ കഴിക്കാം ..അതിലൂടെ കുടുംബ ഐക്ക്യം എന്നിവ നേടാം...എത്ര തിരക്കിൽ ആയാലും ദിവസവും രണ്ടു മണിക്കൂർ ഇതിനായി ചിലവിടാം ..അത് കുടുംബത്തിലെ ഓരോരുത്തരുടെയും ജീവന്റെ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. രോഗങ്ങൾ വിനീട്ടു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്,അത് എത്ര ശരിയാണ് പ്രതിരോധ ശേഷി ചെറുപ്പം മുതലേ ആർജിക്കുകയാണെകിൽ.ആ ചിട്ടയായ ജീവിതരീതി നമ്മൾ പിനീട് പിന്തുടരണം അത് നമ്മുടെ നല്ലൊരു ഭാവിക്കു മുതൽ കൂടാകും. ങ്ങനെ ജീവിക്കുന്ന ആളുകൾക്ക് അലര്ജികൾ. ചെറിയ ജലദോഷം പനീ എന്നിവയൊന്നു പെട്ടെന്ന് മറ്റുള്ളവരിൽ നിന്ന് പകരില്ല.കുട്ടികൾ ആയിരിക്കുബോഴേ ചെറുപ്പത്തിൽ തുടങ്ങി വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവസ്തുക്കൾ എന്നിവ നൽകി ആഹാരരീതി ശീലമാക്കൂ. അത് അവരുടെ നല്ലൊരു വളർച്ചക്ക് മുതൽ കൂട്ടാന്നു
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം