നേരമില്ല മനുഷ്യർക്ക്
നേരമില്ല
തമ്മിൽത്തമ്മിൽ
മിണ്ടാൻ നേരമില്ല
എന്നാൽ ഇന്നോ ?
നേരം പോകുന്നില്ലെന്ന ആവലാതി
ക്ലാസ്സില്ല. പരീക്ഷയില്ല
എന്നു കേട്ടതും
അവധിക്കാലം
ഉല്ലസിക്കാമെന്നു
കരുതിയവർ
തെറ്റി
അവർക്ക്, ഉല്ലസിക്കാനല്ല
വീട്ടിലിരിപ്പ് രാജ്യരക്ഷക്ക്
ആരും പ്രതീക്ഷിക്കാത്ത
വൈറസ്
കഴുകാം കൈകൾ
ഇടയ്ക്കിടെ
കണ്ണും മൂക്ക് വായ
ഇവയിൽ തൊടരുത്
വീട്ടിലിരുന്ന് നേരിടാൻ നമുക്ക്
സാധിക്കും
ഭീതി വേണ്ട ജാഗ്രത മതി
പതറി വീഴുകില്ല
കരുതലുള്ള കേരളം