എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/നമുക്ക് ശുചിത്വം ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ശുചിത്വം ശീലമാക്കാം

“പൊതുസ്ഥലത്ത് തുപ്പരുത്. അത് ശിക്ഷാർഹമാണ്.” കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമായി പത്രത്തിൽ വന്ന വാർത്തയാണ് ഇത്. കുഞ്ഞുനാൾ മുതൽ നല്ല ശീലങ്ങളായ് നാം പഠിച്ചിട്ടുള്ളതാണ് ഇത്. എന്നാലത് ശീലിക്കാത്തതിന്റെ പേരിൽ കർശനമായ ഒരു നിയമം ആക്കുകയാണ് സർക്കാർ. എന്തുകൊണ്ടാണ് ഇത്. ? നമ്മൾ നല്ല ശീലങ്ങൾ പാലിക്കാത്തതുകൊണ്ടുതന്നെ വീടിനകത്ത് നാം തുപ്പാറില്ലല്ലോ. വീടിനകത്ത് നാം മാലിന്യങ്ങളും കൂട്ടിയിടാറില്ല്യ. അപ്പോൾ പിന്നെ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങൾ ഒരു കാരണവശാലും നാം മലിനമാക്കരുത്. വ്യക്തിശുചിത്വംത്തോടൊപ്പം പരിസരശുചിത്വവും നാം ശീലമാക്കുക. പൊതുസ്ഥലങ്ങളിൽ ഇന്ന് നാം കാണുന്ന മാലിന്യങ്ങൾ ഒക്കെ തന്നെ ആരെങ്കിലും നിക്ഷേപിക്കുന്നത് തന്നെ ആണ്. ശുചീകരണ തൊഴിലാളികളുടെ ഒരു പ്രവർത്തനമായി അവയെ കാണാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം വരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. കൊറോണ പോലുള്ള മഹാരോഗങ്ങൾ പടരാതെ ഇരിക്കുന്നതിന് ലോകാരോഗ്യ സംഘടന പറയുന്ന ഏക പ്രതിവിധി ശുചിത്വം തന്നെയാണ്. ശുചിത്വം നമ്മളെല്ലാവരും പരിപാലിക്കും എന്ന് ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യാം.

ഗൗരി ഷിലിൻ
5 B എസ്. എൻ. ഡി .പി . എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം