എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/COVID - 19 ഒരു നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
COVID - 19 ഒരു നേർക്കാഴ്ച

അപ്രതീക്ഷിതമായിരുന്നു കൊറോണയുടെ വരവ്, ലോകമാകെ പടർന്നു പിടിച്ച മഹാമാരി ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഞങ്ങളുടെ പരീക്ഷയടക്കം മാറ്റിവച്ചു. സ്കൂൾ അടച്ചു. ഞങ്ങൾ വീട്ടിൽ Lock down ആയി. സ്കൂളിൽ ഓടിച്ചാടി കളിച്ചോണ്ടിരുന്ന ഞങ്ങൾക്ക് വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കുക പ്രയാസമായിരുന്നു. എങ്കിലും ജീവിച്ചല്ലേ പറ്റു, വീട്ടിൽ എല്ലാവരും ഒരുമിച്ച് പുറത്തിറങ്ങാതെ ജീവിക്കുന്നു, പുതിയൊരനുഭവമായിരുന്ന് അത്. തിരക്ക് പിടിച്ച ജീവിത ഓട്ടത്തിന് ഒരു Lock വീണു. അച്ഛൻ ,അമ്മ, സഹോദരങ്ങൾ ഇവരോടൊത്ത് സന്തോഷത്തോടെ ഉള്ളത് പങ്കിട്ട് സ്നേഹത്തോടെ കഴിഞ്ഞു. ബേക്കറി പലഹാരങ്ങളുടെയും ഹോട്ടൽ ഭക്ഷണത്തിൻ്റെയും രുചികൾ മാറ്റിവച്ച ദിനങ്ങൾ. അവലും പഴവും, കാച്ചിലു പുഴുങ്ങിയതും, ചക്കയും മാങ്ങയും പല ദിവസങ്ങളിലും വയറിന് സുഖം തന്നു. പേപ്പർ ക്രാഫ്റ്റ്, പൂന്തോട്ട നിർമ്മാണം ,പച്ചക്കറി കൃഷി, പക്ഷി നിരീക്ഷണം, ചിത്രരചന, എന്നിങ്ങനെ ഓരോ ദിവസവും വിവിധ ടാസ്കുകൾ .കൊറോണക്കാലം വിവിധ അനുഭവങ്ങളായിരുന്നു എനിക്ക് സമ്മാനിച്ചത്

വിനായക് .H
6 B എസ്.കെ.എം.എച്ച്.എസ്സ്.എസ്സ്, കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം