എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ഉജ്വല പ്രതിഭാസം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഉജ്വല പ്രതിഭാസം
              പരിസ്ഥിതി ഒരു  അതുല്യ പ്രതിഭാസം. പ്രകൃതി ദേവത ഭൂമിക്ക് തന്ന വരം. നാമെത്ര പിന്തുടർന്നാ ലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രെഹേളിക യാണ് പ്രകൃതി.  മനുഷ്യന്റെനിലനിൽപ്പ     തന്നെ പ്രകൃതിയെആശ്രയിച്ചാണ്. ഭൂമിയുടെ 77% ജലത്താൽ ചുറ്റപ്പെട്ട കിടക്കുന്നു. ബാക്കിഭാഗം കരയും. പ്രകൃതി ഒരു പാഠശാല തന്നെ. നാം അറിയേണ്ട തെല്ലാം പ്രകൃതി  നമ്മെ  ചൂണ്ടിക്കാണിക്കുന്നു.
പച്ചപ്പരവതാനി വിരിച്ച നെല്പാടങ്ങളും, കിളികളുടെ സംഗീതവും, ഇളംകാറ്റും,  ആകാശത്തുനിന്നും പ്രകൃതിയായ പൂന്തോട്ടത്തിൽ മണിമുത്തുകൾ കുളിരായി ഭൂമിയെ തണുപ്പിക്കുന്നു, മുള കാടുകളിൽ തട്ടി തഴുകി പാറക്കെട്ടിൽ ഇടയിലൂടെ പളുങ്കു മണി പോലെ ചിന്നിച്ചിതറുന്ന കാട്ടരുവികളും,  നക്ഷത്രങ്ങളായി എത്തുന്ന പൂനിലാവും, അങ്ങനെയങ്ങനെ പ്രകൃതി ഓരോ ദിവസവും നമ്മളെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. മിഴികളെ യും കാതുകളും നിർവൃതിഅണിയിക്കുന്ന  ഒരു മായലോകം ആണ് പരിസ്ഥിതി.          
         പ്രകൃതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂമിയും,  അന്തരീക്ഷവും,  നദികളും എല്ലാം അന്യമായി കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലം ക്യാൻസർ,  ആസ്ത്മ, തുടങ്ങിയ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു  ഫാക്ടറികളിലെയും, വാഹനങ്ങളും, തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തിൽ സദാ മലിനപ്പെടുത്തി കൊണ്ടിരിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിപ്പിച്ച്,  അന്തരീക്ഷത്തിലെ ചൂട് ഉയർന്ന കാലാവസ്ഥയും പ്രതികൂലമായി ബാധിക്കുന്നു.    എയർകണ്ടീഷണറുകൾ ഉൽപാദിപ്പിക്കുന്ന രാസവസ്തു ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്നു. ആഗോളതാപനം ഉണ്ടാക്കുന്ന  പരിസ്ഥിതി ആഘാതം ചെറുതല്ല. പ്രകൃതിയുടെ താളം തെറ്റിക്കുന്ന മറ്റൊരു വിപത്താണ് പ്ലാസ്റ്റിക്. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർക്ക് ഇതൊരു നിരാശ തന്നെയാണ്. മണ്ണിന്റെ സാധാരണ മായുള്ള സ്വഭാവം പോവുകയും ഗുണമേന്മ  നഷ്ടപ്പെടുത്തുകയും  ചെയ്യുന്നു. കര പ്രദേശങ്ങൾ പ്ലാസ്റ്റിക് എന്ന ദ്രവിക്കാത്ത വസ്തു മൂലം മണ്ണിന്റെ ഗുണങ്ങൾ നശിക്കുകയും  ഭാവിയിൽ കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറുകയും. കൃത്രിമ, വളങ്ങളും തുടങ്ങിയ കീടനാശിനികൾ  ശത്രുകീടങ്ങൾ,  എന്നപോലെതന്നെ മിത്രകീടങ്ങളെയും  നശിപ്പിക്കുന്നു .          
        ജീവന്റെ നിലനിൽപ്പിന് വായു പോലെ തന്നെ. ആവശ്യമാണ് ജലവും. ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം, മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യങ്ങൾ, നദികളെ വിരളമാക്കുന്നു.  നദികളിലെ മത്സ്യങ്ങൾ ക്ക് വംശനാശം വന്നു കൊണ്ടിരിക്കുന്നു. അമിതമായ മണൽവാരലും,  നീർത്തടങ്ങൾ നികത്തലും, മൂലം വരും തലമുറയുടെ ജീവന്റെ നിലനിൽപ്പ് തന്നെ നാം അപകടത്തിൽ ആക്കുകയാണ്. 
               മനുഷ്യരിലെങ്കിലും  പ്രകൃതി നിലനിൽക്കും. എന്നാൽ ഓർക്കുക? ഭൂമിയില്ലാതെ വേറെ വാസസ്ഥലം മനുഷ്യജീവന്  ഇല്ല. അൽപനേരം എങ്കിലും പ്രകൃതിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. നേരം അതിക്രമിച്ചിരിക്കുന്നു !പ്രകൃതി ഉള്ളതെല്ലാം വാരിക്കോരി കൊടുത്താലും ഇനിയും ഞങ്ങൾക്ക് എന്തൊക്കെയോ വേണമെന്ന് കരുതി  പ്രകൃതിയെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യ? . സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആയി എന്ത് ക്രൂരതയ്ക്കും മുതിരുന്ന  ഒരു തലമുറയാണ് ഇന്ന് . പ്രകൃതിയിൽ തന്നെയുണ്ട് നമുക്ക് വേണ്ടതെല്ലാം. പക്ഷേ അത് ആർക്കും ശ്രദ്ധിക്കാൻ നേരമില. 
         നാം അനുഭവിക്കുന്ന ഇന്നത്തെ സുഖവും,  സന്തോഷവും സൗകര്യങ്ങളുമെല്ലാം നമുക്ക് വേണ്ടി പൂർവികർ സമ്പാദിച്ചു വെച്ച ആണെന്ന് ഓർക്കുക. ക്ഷമയുടെ നൂൽപ്പാലത്തിൽ നിന്നും പ്രകൃതി അമ്മ നമ്മോ ഡ് പ്രതികരിച്ചിരിക്കുന്നു. അതിനുദാഹരണമാണ് കഴിഞ്ഞ 
  രണ്ടുവർഷങ്ങളിൽ വന്ന പ്രകൃതി യുടെ ഭാവമാറ്റങ്ങൾ .   ഇനിയൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യ ആകണമെങ്കിൽ 'നാം പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലണം. നമുക്ക് കിട്ടിയ സൗഭാഗ്യങൾ  എല്ലാം ഇനിയെങ്കിലും ശേഖരിച്ച് വെക്കാൻ തുടങ്ങണം. 

പ്രകൃതി ഇല്ലെങ്കിൽ മനുഷ്യ നില്ല. !

        പ്രകൃതി ഇങ്ങോട്ട്          പ്രതികരിക്കാൻ തുടങ്ങിയാൽ പിന്നെ ഈ ലോകം തന്നെ ഇല്ല. നമ്മുടെ പച്ചപ്പും ഹരിതാഭയും ഊഷ്മളതയും എല്ലാം നമുക്ക് തിരികെ കൊണ്ടുവരാം. മുഴുവനായിട്ട് അല്ലെങ്കിലും ഉള്ളതിനെ നമുക്ക് സംരക്ഷിച്ചു കൊണ്ടുവരാം. നല്ലൊരു നാളെക്കായി അങ്ങനെ ഓരോരുത്തരും പ്രകൃതി യെ. സ്നേഹി ക്കുമ്പോൾ പ്രകൃതി നമുക്ക്  ആഹ്ലാദം ആയ യജീവിതം തിരിച്ചു നൽകും.
അനന്തിക അനിൽ
9.F എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം