അരുതരുത് മുട്ടരുത് അടുത്തുവന്നിടരുത്
ഒരു മീറ്റർ അകലത്തിൽ തന്നെ നിൽക്ക
നിത്യവും കാണുവാൻ മോഹമെന്നാകിലും
ലോക്കഡോൺ പാലിച്ചു പ്രേമിച്ചിടാം
അമ്പലപ്പറമ്പിലെ അരയാലിൻ ചോട്ടിലിനി
കാത്തുനിന്നിട്ടൊട്ട് കാര്യമില്ല
ദൈവങ്ങൾ പോലും അടച്ചിരിക്കും കാലം
നമ്മളും വീടിന്നകത്തിരിക്കാം
ഉള്ളിലുണ്ടൊരുപാട് കാര്യങ്ങളെന്നോട്
ചൊല്ലുവാനെന്നതും അറിയുന്നുഞാനെടോ
വല്ലായ്മയെല്ലാം അകലെക്കളഞ്ഞിട്ട്
മാസ്‌കുംധരിച്ചിങ്ങ് വന്നാലുമെൻഭവാൻ
ഓർക്കണം മാസ്ക് വലിച്ചെറിഞ്ഞീടരുത്
പുനരുപയോഗത്തിനായ് കഴുകിവെക്കാം
ഹസ്തദാനംപോലും നിഷിദ്ധമീക്കാലത്തു
മാറിനിന്നുള്ള സല്ലാപവും പാടില്ല
പ്രിയതമാ എതിർവാക്കു ചൊല്ലരുതീയുള്ള
നിയമങ്ങൾ നമ്മൾതൻ ക്ഷേമത്തിനോർക്കനീ
കെട്ടിപ്പിടിക്കുവാൻ മോഹമുണ്ടെന്നാലും
മനസുകൊണ്ടുള്ളോരടുപ്പം മതി
പോയാലുമിന്നുനിൻ വീട്ടിലേക്കീവഴി
വഴിയിലാരോടും സംസാരിക്കയും വേണ്ട
വീടെത്തിയാലുടൻ ഏറ്റoപ്രധാനമായ്
കൈകൾ സോപ്പിട്ട് കഴുകാൻ മറക്കണ്ട