എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
അങ്ങ് കൃഷ്ണപുരത്ത് ഉണ്ണിക്കുട്ടനും അപ്പുവും അടുത്ത ചങ്ങാതികൾ ആയിരുന്നു. ലോക് ഡൗൺ ആണ്. ഇരുവരും വീട്ടിനകത്ത് ഇരിപ്പായി. അങ്ങനെ ഒരു ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടു.ക്രിങ്ങ്..ക്രിങ്ങ്...ഉണ്ണിക്കുട്ടൻ ഫോണെടുത്തു.”ആ. അപ്പു .നിനക്ക് സുഖം തന്നെയല്ലേ?അപ്പു മറുപടി പറഞ്ഞു. സുഖം തന്നെ നിനക്കോ? "എനിക്കും" ഉണ്ണിക്കുട്ടനും മറുപടി പറഞ്ഞു. അപ്പു നീ അറിഞ്ഞോ നമ്മുടെ കേരളത്തിൽ കൊറോണ വൈറസ് പിടിപെട്ടെന്ന്. അപ്പു പറഞ്ഞു. വേറെ എന്തോ പേരാണ് ഞാൻ കേട്ടത്.ഉണ്ണിക്കുട്ടൻ പറഞ്ഞു.നീ കോവിഡ്-19 എന്നാണോ കേട്ടത്.അതെ അപ്പു മറുപടി പറഞ്ഞു. ഉണ്ണിക്കുട്ടാ നമുക്ക് ഇതിന് എന്ത് ചെയ്യാൻ പറ്റും? അപ്പു സംശയം ചോദിച്ചു. ഉണ്ണിക്കുട്ടൻ പറഞ്ഞു: അപ്പു കോവിഡ്-19ന് മരുന്ന് കണ്ടെത്തിയിട്ടില്ല. അയ്യോ? അപ്പു പേടിച്ചിട്ട് പറഞ്ഞു. ഉണ്ണിക്കുട്ടൻ അപ്പുവിനെ ആശ്വസിപ്പിച്ചു. പേടിക്കേണ്ട അപ്പു.. ജാഗ്രത മതി. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി.
ഇങ്ങനെയൊക്കെ ചെയ്താൽ മതി. അപ്പു. ശരി ഉണ്ണിക്കുട്ടാ അപ്പു പറഞ്ഞു .ഇത്രയും പറഞ്ഞു തന്നതിന് നന്ദി ഉണ്ണിക്കുട്ടാ. അപ്പു പറഞ്ഞു. ഞാൻ ഫോൺ വെക്കട്ടെ ഉണ്ണിക്കുട്ടൻ ചോദിച്ചു .ശരി ഫോൺ വച്ചോളൂ. ഭയം വേണ്ട ജാഗ്രത മതി. നമുക്ക് ഒരുമിച്ച് ചെറുത്ത് നിർത്താം കൊറോണ വൈറസ്[കോവിഡ്-19]നെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 06/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ