എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഗിണ്ടനും ഉണ്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
ഗിണ്ടനും ഉണ്ടനും

പട്ടണത്തിൽ നിന്നും ഗിണ്ടൻ പട്ടിയുടെ വീട്ടിൽ വിരുന്നു വന്നതാണ് ഉണ്ടൻ പട്ടി. വിരുന്ന് കഴിഞ്ഞ് ഗിണ്ടൻ വിശ്രമിക്കാൻ പോയി. ഈ നാടു മുഴുവൻ ഒന്നു ചുറ്റണം , ഉണ്ടൻ വിചാരിച്ചു .ഉണ്ടൻ വേഗം ഓടിപ്പോയി ഗിണ്ടനെ വിളിച്ചു. ഗിണ്ടൻ നല്ല ഉറക്കിലായിരുന്നു. അവൻ ഞെട്ടിയുണർന്നു. എന്തിനാണ് നീ എന്നെ വിളിച്ചത്? ഗിണ്ടൻ ചോദിച്ചു. എനിക്ക് ഈ നാടു മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങണം. ഉണ്ടൻ പറഞ്ഞു. അങ്ങനെ അവർ യാത്ര തുടങ്ങി.നടന്ന് നടന്ന് അവർ ഒരു പുഴക്കരയിലെത്തി.ഉണ്ടൻ പുഴയിൽ ഒരു മീനിനെ കണ്ടു. അവൻ ഒന്നും ചിന്തിക്കാതെ പുഴയിലേക്ക് ചാടി.ഉണ്ടൻ വെള്ളത്തിൽ മുങ്ങി താഴാൻ തുടങ്ങി. അയ്യോ രക്ഷിക്കണേ ... ഉണ്ടൻ നിലവിളിച്ചു. കരയിൽ നിന്ന ഗിണ്ടൻ ഒരു മുള വടിയെടുത്ത് അവൻ്റെ നേരെ നീട്ടി. ഉണ്ടൻ മുളവടിയിൽ പിടിച്ച് റെയിലേക്ക് കയറി. അവൻ ഗിണ്ടനോട് നന്ദി പറഞ്ഞു. ഗുണപാഠം: എടുത്തു ചാട്ടം ആപത്ത്

ഫാത്തിമ
രണ്ടാം തരം എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ