എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/ജയിലിലടക്കപ്പെട്ട കോഴി
ജയിലിലടക്കപ്പെട്ട കോഴി
പണ്ട് ആയിശ ഒരു കോഴിക്കുഞ്ഞിനെ വാങ്ങി.അതിന് ചിക്കു എന്ന് പേരിട്ടു.' അവൾ എന്നും ചികവിന് നന്നായി തീറ്റ കൊടുക്കും. അങ്ങനെ ആ കോഴിക്കുഞ്ഞ് നല്ല ഒരു പൂവ്വൻ കോഴിയായി വളർന്നു. തനിക്ക് സ്നേഹത്തോടെ ആഹാരം തരുന്ന ആയിശയെ അവന് വലിയ ഇഷ്ടമായിരുന്നു. ആയിശ ഒഴികെ ആരു അടുത്ത് വന്ന് പിടിക്കാൻ ശ്രമിച്ചാലും അവരെ അവൻ കൊത്തി പായിക്കുമായിരുന്നു വീട്ടുകാർ നൽകുന്ന നല്ല ഭക്ഷണം കഴിച്ച് അവൻ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇത്ര നല്ല വീട്ടിലെത്തിയത് തന്റെ ഭാഗ്യമായി അവൻ കരുതിഅങ്ങനെ അവൻ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഒരു ദിവസം അവൾ കൂട്ടിൽ നിന്നും കോഴിയെ പിടിച്ച് സന്തോഷത്തോടെ ആഹാരം നൽകി ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു. പാവം കോഴി ഉടമസ്ഥന്റെ കൂടെ സന്തോഷത്തോടെ പോയി. അവരുടെ ലക്ഷ്യം തന്നെ കൊന്നു തിന്നുകയാണെന്ന് അതറിഞ്ഞില്ല. ഏതോ ജയിലിലടക്കപ്പെട്ട കുറ്റവാളിയെപ്പോലെ അതിന്റെ ജീവിതം അവസാനിച്ചു.
|