എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അമ്മുക്കുട്ടിയുടെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അമ്മുക്കുട്ടിയുടെ വിഷു

അമ്മുക്കുട്ടിക്ക് വിഷു എന്ന് കേൾക്കുമ്പോൾ ഒരു പാട് ഉത്സാഹം തോന്നാറുണ്ട്. പരീക്ഷയുടെ ചൂടൊക്കെ കഴിഞ്ഞ് പേടിയില്ലാതെ വിഷു ആഘോഷിക്കാം. പക്ഷെ ഇന്ന് വിഷു ആഘോഷിക്കാൻ കൊറോണയുടെ ഭീകരമുഖമാണ് മനസ്സിലെത്തുന്നത്. എവിടെ തിരിയാനും പറ്റാത്ത അവസ്ഥ. പടക്കങ്ങളും കോടി വസ്ത്രങ്ങളും വിഷുക്കൈനീട്ടവും ക്ഷേത്ര ദർശനവും ഒന്നുമില്ലതെ ഒരു വിഷു .അമ്മുക്കുട്ടിക്ക് വല്ലാതെ സങ്കടമായി. എങ്കിലും സദ്യയുടെ കാര്യത്തിൽ മാത്രം ഒരു കുറവും വരുത്തിയില്ല അവളുടെ അമ്മ. കണ്ണനെ അണിയിച്ചൊരുക്കാനും കൊന്നപ്പൂ ശേഖരിക്കാനും അമ്മുക്കുട്ടി മറന്നില്ല. അമ്മുക്കുട്ടി അച്ഛനമ്മമാരുടെ കൂടെ വീടുപണിയിൽ അവരെ സഹായിച്ചു. അവൾക്ക് ഒരു പച്ചക്കറി തോട്ടമുണ്ടായിരുന്നു. ചീരയും വെണ്ടയും മുളകും പയറും ഇവയെല്ലാമുണ്ടായിരുന്നു. അവളെന്നും അതിനെ പരിപാലിച്ചു. പക്ഷേ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ദിവസവും എത്രയാളുകളാണ് മരിക്കുന്നത്. പത്രങ്ങളിലൂടെയും, ടി.വിയിലൂടെയും എന്തെല്ലാം കാഴ്ച്ചകളാണ് കാണുന്നത്. രാവും പകലും നോക്കാതെ അവരെ രക്ഷിക്കാൻ നടക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രവൃത്തിയാൽ എനിക്ക് അഭിമാനം തോന്നുന്നു. പക്ഷേ ഈ മഹാമാരിയെ എപ്പോഴാണ് തുടച്ചു നീക്കുക. നമുക്ക് പ്രത്യാശിക്കാം ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും നിറഞ്ഞ ഒരു വിഷുക്കാലത്തിനായി.....

ഹൃദു നന്ദ .പി
6 A എരുവട്ടി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ