എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം... രോഗ പ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം... രോഗ പ്രതിരോധം.
അക്ഷര വൃക്ഷം......

പരിസ്ഥിതി ശുചിത്വം... രോഗ പ്രതിരോധം... ശുചിത്വംപാലിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിന്റെ നിലനിൽപ്പിനു വളരെ പ്രധാനപ്പെട്ട ഒന്നാണ്...... പല തരം പകർച്ച വ്യാധികൾ ക്കു കാരണം ശുചിത്വമില്ലാത്ത പരിസ്ഥിതി തന്നെയാണ്.... ഇന്ന് ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ (കോവിഡ് 19) എന്ന രോഗം ആദ്യമായി ഉടലെടുത്തത് ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ്... ഒരുപാട് മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യം ആയ ചൈനയിൽ ഒരുപാട് രോഗികളെ സൃഷ്ടിക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടി വന്നില്ല. ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നൊന്നും ഇന്നേവരെ കണ്ടു പിടിച്ചിട്ടില്ല.... അതുകൊണ്ട് തന്നെ ഒരുപാട് മരണത്തിനു ഈ രോഗം കാരണമായി... മനുഷ്യർ യാത്രയിൽ ഏർപ്പെടുന്നതു കൊണ്ട് രോഗം ലോകത്തിലെ മറ്റു രാജ്യങ്ങളിലെക്കും പടർന്നു കൊണ്ടേയിരുന്നു. പ്രത്യേകലക്ഷണം ഇല്ലാത്തത് കൊണ്ട് തന്നെ രോഗികളെ തിരിച്ചറിയാൻ വൈകുന്നു... ഇത് സമൂഹ വ്യാപനത്തിന് കാരണമായി...ഈ രോഗത്തെ ചെറുത്തു നിർത്താൻ മനുഷ്യർ അകലം പാലിക്കുക എന്ന തീരുമാനം ലോകം സ്വീകരിച്ചു.... ലോകത്തെ ബിസിനസ്‌ നെ സ്ഥമ്ഭിപ്പിച്ചതു കാരണം ഒരുപാട് നഷ്ടങ്ങൾ നേരിടേണ്ടി വന്നു.. പലർക്കും തൊഴിൽ ഇല്ലാത്ത അവസ്ഥ... പട്ടിണി... ലോകം ഇത്ര ഭീതിയോടെ കണ്ട രോഗം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല...പ്രകൃതിയുടെ ഒരു പരീക്ഷണം തന്നെയാണ്... ഈ രോഗത്തെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം.. അതിനായി വ്യക്തിശുചിത്വം അത്യാവശ്യം ആണ്... കയ്യും മുഖവുമൊക്കെ ഇട വിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.. അത്പോലെ ശരീരം കൊണ്ട് നമുക്ക് പ്രിയപ്പെട്ടവരോടു അകലം പാലിക്കാം....... കൊറോണയെ എന്നന്നെ ക്കുമായി ഇല്ലാതാക്കാം....... 😷😷😷😷😷😷😷😷😷😷

മുഹമ്മദ് ജാസിം.കെ
5 B എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം