എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഗണിത ക്ലബ് പ്രവർത്തനങ്ങൾ

എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ ‍ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തിൽ കുറെയേറെ കാര്യങ്ങൾ ക്ലാസ്സ് മുറികളിൽ പഠിച്ച് ഉയർന്ന തലങ്ങളിലേയ്ക്കെത്തുന്നു. സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് . ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ഗണിതത്തിന്റെ യുക്തി തിരിച്ചറിയാൻ പുതിയ കണ്ടെത്തലുകൾ നടത്താൻ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു.

സബ്‍ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേള

ഗണിത ശാസ്ത്രമേള വർക്കിംഗ് മോഡൽ

ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്ര നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.11ഐറ്റങ്ങളിൽ ആയി 12 പേർ പങ്കെടുത്തു.4ഫസ്റ്റ് എ ഗ്രേഡും 5സെക്കന്റ്‌ഉം എ, ബി ഗ്രേഡ് കളും ലഭിച്ചു.നമ്പർ ചാർട്ട് - ആൻ മരിയ ജോയ് -ഫസ്റ്റ് എ ഗ്രേഡ്,അദർ ചാർട്ട് -ദേവാനന്ദ പ്രദീപ്‌ -സെക്കന്റ്‌ എ ഗ്രേഡ്, ജോമേട്രിക്കൽ ചാർട്ട് -അദൃജ അനുപ് -സെക്കന്റ്‌ എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി പുരുഷോത്തമൻ, -ഫസ്റ്റ് എ ഗ്രേഡ്, വർക്കിംഗ്‌ മോഡൽ -അസിൻ ബെന്നി -സെക്കന്റ്‌ എ ഗ്രേഡ്, പുവർ കൺസ്ട്രക്ഷൻ -സാനിയ സജി -സെക്കന്റ്‌ എ ഗ്രേഡ്, അപ്ലിഡ് കൺസ്ട്രക്ഷൻ -ആമിന വി. എ സ് -ബി ഗ്രേഡ്, പസിൽ -ഗംഗ എ സ് -ബി ഗ്രേഡ്, ഗെയിം -അനീസ കെ യു -ബി ഗ്രേഡ്, സിംഗിൾ പ്രൊജക്റ്റ്‌ -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ -മരിയ സി ജോസഫ്, മെലിസ ടോമി -ഫസ്റ്റ് എ ഗ്രേഡ് എന്നിവർ8ഇനങ്ങളിൽ 9കുട്ടികൾ ജില്ലയിൽ പങ്കെടുക്കാൻ യോഗ്യരായി.പാ റത്തോട് സ്കൂളിൽ വെച്ച് നടന്ന ഗണിത ശാസ്ത്ര ക്വിസ്, ടാലെന്റ്റ് സെർച്ച്‌ എക്സാം ഇവയിൽ നമ്മുടെ സ്കൂളിലെ ഫാത്തിമ പാർവിൻ ഷാജി രണ്ട് ഇനങ്ങളിലും സെക്കന്റ്‌ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയിൽ മത്സരിക്കാൻ അർഹയായി..സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്‌ നേടാൻ കഴിഞ്ഞു. നമ്പർ ചാർട്ട് - ആൻ മരിയ ജോയി -ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രോജെക്ടിൽ മരിയ, മെലിസ സെക്കന്റ്‌ എ ഗ്രേഡും തൊടുപുഴയിൽ വെച്ച് നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ നേടാൻ ആയി.കൂടാതെ ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിലും, ക്വിസ്യിലും ജില്ലാ തലത്തിൽ എ ഗ്രേഡ് നേടാൻ ഫാത്തിമ പാർവിൻ ഷാജിക്കു കഴിഞ്ഞു..പങ്കെടുത്ത ഇനങ്ങളിൽ എല്ലാം A ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് ആകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനർഹമാണ്. സംസ്ഥാന തല ഗണിത ശാസ്ത്രമേളയിൽ 3 ഇനങ്ങളിൽ ആയി 4പേർ മത്സരിച്ചു.സംസ്ഥാനത്തലത്തിൽ 1277 സ്കൂളിലുകളുമായി മത്സരിച് നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ ഗണിതത്തിൽ പങ്കെടുത്ത 4പേർക്കും A ഗ്രേഡ് ലഭിച് ഈ വിജയത്തേരിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്നത് അഭിമാനകരം തന്നെയാണ്.കുട്ടികളുടെയും അദ്ധ്യാപകരുടെയും പരിശ്രമവും പരിശീലനവും ഒപ്പം ദൈവാനുഗ്രഹവുമാണ് ആണ് ഈ വിജയത്തിന് പിന്നിലെന്നതിന് സംശയമില്ല.