എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച് നേരിടാം

നാം ഇന്ന് ജീവിക്കുന്നത് കോവിഡ് എന്ന മഹാമാരിയുടെ കാലത്താണ്. ലോകം മുഴുവൻ കോവിഡിനെതിരെ പോരാടുകയാണ്. ഇതുവരെ ഈ അസുഖത്തിന് ഫലപ്രദമായ മരുന്ന് കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും ഈ വൈറസിനെ ഭയപ്പെടുകയാണ്. എന്നാൽ,ഭയമല്ല, പ്രതിരോധമാണ് വേണ്ടത്. സമ്പർക്കം വഴിയാണ് ഇത് പടരുന്നത്. അതിനാൽ ആരോഗ്യ പ്രവർത്തകരും അധികൃതരും പറയുന്നത് അനുസരിക്കാൻ നാം കടപ്പെട്ടവരാണ്.കഴിയുന്നത്ര അകലം പാലിക്കുക. വ്യക്തി ശുചിത്വം അഭിവാജ്യഘടകമാണ്. ഇടക്കിടക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക. കോവിഡ് പോലെ ഡെങ്കിയും പടർന്ന് പിടിക്കുമ്പോൾ കൊതുക് നശീകരണം അനിവാര്യമാണ്. എല്ലാവരും സഹകരിച്ചാൽ ഒരുമയോടെ രോഗത്തിനെതിരെ പ്രതിരോധിക്കാം.

തെരേസ ജോയി
2 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം