എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ഭൂമിയിലാകെ നാശം വിതയ്ക്കുന്ന രോഗമാണ്
കൊറോണ അഥവാ കോവിഡ് 19
മനുഷ്യരിലും മൃഗങ്ങളിലും പടരുന്ന വൈറസാണിത്
ഇതിന്റെ വ്യാപനം സമൂഹത്തിനാകെ ഭീഷണിയാണ്.

മനുഷ്യരിൽ തൊണ്ടവേദന, ജലദോഷം, പനി
എന്നിവയിൽ തുടങ്ങി മാരകമായ രോഗങ്ങളിലേക്ക്
ചെന്നെത്തി ജീവനു ഭീഷണിയാകുന്നു
വാക്സിനുകൾ കണ്ടുപിടിക്കാത്തത് ഗുരുതര ഭീഷണിയാണ്.

ക്ഷീണം, വരണ്ട ചുമ, പനി, ശരീരവേദന,
മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം
തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
ചിലപ്പോ തുടക്കത്തിൽ ലക്ഷണങ്ങളില്ലാതെയും വരും.

എല്ലാ മനുഷ്യർക്കുംഇത് ഭീഷണിയാണെങ്കിലും
കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും
ഹൃദ് രോഗം, ശ്വാസകോശരോഗം എന്നീ
രോഗങ്ങളുള്ളവർക്കും ഇത് ഗുരുതര ഭീഷണിയാണ്.


 

ലക്ഷ്മി ആനന്ദ്
4 B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത