എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അന്നും എല്ലാ ദിവസം പോലെ സ്കൂൾ മുറ്റത്ത് കളിയിലായിരുന്നു ഞാനും കൂട്ടുകാരും.. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാർത്തയുമായി കിഷോർമാഷ് വന്നത്. കേട്ടപ്പോൾ തന്നെ ഞാൻ സ്തംഭിച്ചു പോയി.. നാളെ മുതൽ സ്കൂളില്ലാന്നു.. എന്നാലും ഞാൻ കരുതിയത് നാളെ മാത്രമാവൂന്നാ.. ആയൊരു ആശ്വാസത്തിലാണ്‌ വീട്ടിലേക്കു പോയതും.. അമ്മയാണ് വീണ്ടുമെന്നെ ഞെട്ടിപ്പിച്ച വേറെ വാർത്തയുമായി വന്നത്. അപ്പോൾ ഞാൻ സങ്കടത്തിൽ അലിഞ്ഞു പോയി.. ഞാൻ വിചാരിച്ചു.. എന്റെ അഖില ടീച്ചർ.. എന്റെ പ്രിയപ്പെട്ട ടീച്ചറുടെ അനുഭവങ്ങൾ അവസാനിച്ചു എന്ന്.. അഖില ടീച്ചർ പഠിപ്പിക്കുന്നത് ഓർമ വന്നു.. സരിൻ മാഷിന്റെ തമാശകൾ ഓർമ വന്നു.. കുട്ടികളുടെ കട്ടീസും മിണ്ടീസും ഓർമ വന്നു.പിന്നെ ഓരോ ദിവസവും കൊറോണ മരണ നിരക്ക് കൂടി കൂടി വരുന്നത് പത്രത്തിലൂടെയും വാർത്തകളിലൂടെയും സങ്കടത്തോടെ ഞാനറിഞ്ഞു.. ടീച്ചർ ഒരു ഗ്രൂപ്പുണ്ടാക്കി.. അതിലൂടെ ടീച്ചറെ കേൾക്കാൻ സാധിച്ചു. ടീച്ചർ ചെയ്യാൻ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തയച്ചു. അവസാനം ഒന്നാണെനിക്ക് പറയാനുള്ളത്. നമ്മൾ അതിജീവിക്കും.. അതിജീവിക്കും അതിജീവിക്കും.. എല്ലാവർക്കും എന്റെ ഒരായിരം നന്മയും സ്നേഹവും തന്ന്.. വിട.. ബൈ..

നക്ഷത്ര
III A എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം