നോക്കടാ നമ്മുടെ നാടിൻറെ ഈ ഗതി പൊഴിയുന്നതോരോ ജീവൻ തുടിപ്പും
എണ്ണിപെറുക്കാൻ കഴിയാത്ത രീതിയിൽ
മായുന്നു മറയുന്നു മനുഷ്യജീവൻ
ഒന്നിന് പിന്നാലെ ഒന്നൊന്നായി നാടിന് ഭീതിയേറെ കടുക്കുന്നു
കണ്ടാൽ ചെറുതെന്ന് തോന്നുന്നുവെങ്കിലും ലോകം മുഴുവൻ തകർക്കുന്ന ഭീകരൻ
ചൈനയിൽ വന്നു പിറന്നുവെന്നാകിലും
ലോകം മുഴുവനും ഇന്നു നിൻ ഭീതിയിൽ
നേരമില്ലെന്ന് മൊഴിഞ്ഞു നടന്നവർ
ഇരുന്നും കിടന്നുമാ നേരം കളയുന്നു
ഇത്തിരി കുഞ്ഞിനെ നേരിടുവാനായ്
ചെയ്യേണ്ടതേറെയും ഇത്തിരി കാര്യങ്ങൾ
കൈകൾ കഴുകണം മാസ്ക് ധരിക്കണം
സാമൂഹ്യ അകലവും പാലിക്കുക വേണം