എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു വരദാനം

പ്രകൃതി അമ്മയാണ് .അമ്മയുടെ സ്നേഹവും കരുതലും പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു .കാറ്റ്‌  വെള്ളം വെളിച്ചം ഇവ പ്രകൃതിയുടെ വരദാനങ്ങളാണ് .വായുവില്ലാതെയോ വെള്ളമില്ലാതെയോ മനുഷ്യന് അധികകാലം ജീവിക്കാൻ സാധ്യമല്ല .ഈ വെള്ളവും വായുവും ശുദ്ധമാകണമെങ്കിൽ വൃക്ഷലതാതികൾ ആവശ്യമാണ് . അവ മനുഷ്യന് ശുദ്ധമായ വായുവും ജലവും ലഭിക്കാൻ ഉതകുന്നു .വൃക്ഷത്തിന്റെ വേരുകൾ ഭൂഗർഭജലം നിലനിർത്തുകയും ശിഖരങ്ങൾ  മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു .മനുഷ്യൻ കരുതുന്നത് ഈ ഭൂമി അവന്റെ സ്വന്തമാണെന്നാണ് .സൂക്ഷ്മജീവികൾ മുതൽ എല്ലാ മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് .പർവ്വതങ്ങളും പുഴകളും വൻ വൃക്ഷങ്ങളും പൂക്കളും മനുഷ്യന്റെ നിലനിൽപ്പിനും ആനന്ദത്തിനും ഉതകുന്നു.എന്നിട്ടും സ്വാർഥിയായ മനുഷ്യൻ പർവതങ്ങൾ തകർത്തും മരങ്ങൾ വെട്ടിയും പാറ ഖനനം ചെയ്തും പ്രകൃതിയെ ചൂഷണം ചെയ്യുന്നു .അങ്ങനെ മനുഷ്യജീവിതം അസഹ്യമായി തീരുന്നു .ഇതിനു പുറമെ വായുവും ജലവും മലിനമാക്കി മഹാരോഗങ്ങൾക്കു വഴി വക്കുന്നു .മനുഷ്യന്റെ സ്വാർഥത നിലനിൽക്കുന്നിടത്തോളം പ്രകൃതിയുടെ തിരിച്ചടി നാം അനുഭവിച്ചേ മതിയാകൂ.ഈ ഭൂമിയിൽ അനാവശ്യമായ ഒരു ചെടിയോ ഒരു ജീവിയെയോ കണ്ടെത്താൻ സാധ്യമല്ല .

അഭയ് ആർ
7 B എച്ച് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം