മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരെ
വിതച്ചു നേടിയ നാടിത്
കൊയ്ത് നേടിയ നാടിത്
നീർ നിറഞ്ഞ തടത്തിനായ്
ഒത്തുചേരാം കൂട്ടരെ
തണലുതീർക്കാൻ കുടനിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
പൊന്നുവിളയും മണ്ണിത്
പൊന്നുപോലെ കാക്കണം
കാലം കാക്കും സ്വപ്നമെല്ലാം
സഫലമാക്കാം കൂട്ടരെ
മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ.