എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/അറിഞ്ഞു ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അറിഞ്ഞു ജീവിക്കാം


"ഓ എന്തു മനോഹരമാണ് നമ്മുടെ വീടും പരിസരവും. പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം കൂടുതൽ മനോഹരമാകുന്നു”. രാമൻ പറഞ്ഞു. അനിയത്തി മീനമോൾ തലകുലുക്കി. രാമനെക്കാൾ അഞ്ചു വയസ്സു കുറവാണ് മീനമോൾക്ക് കൊറോണ ആയതുകൊണ്ട് അവർ വീട്ടിലിരിക്കുകയാണ്. അവധിയാണെങ്കിലും അതിന്റ്റെ സന്തോഷം ഇല്ല. കൂട്ടുകാരുമൊത്തു കളിക്കാൻ കഴിയാത്തതാണ് ഏറെ വിഷമിപ്പിക്കുന്നത്. മീനമോൾ ചേട്ടനോട് ചോദിച്ചു. എന്താണീ കൊറോണ? ഒരു വൈറസ്സിന്റ്റെ പേരാണ് . വൈറസ്സ് എന്നു പറഞ്ഞാൽ എന്താണു ചേട്ടാ? അതൊരു സൂക്ഷ്മ ജീവിയാണ്. നമുക്കു ജലദോഷം പോലുള്ള രോഗമുണ്ടാക്കുന്നു. ജലദോഷം പോലുള്ള രോഗമാണെങ്കിൽ അതിനെ ഭീകരമെന്നു പറയുന്നതെന്തുകൊണ്ട്? ജലദോഷം വർദ്ധിച്ച് ശ്വാസതടസ്സം ഉണ്ടാകുകയും വേഗം മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാലാണ് എല്ലാവരും പേടിക്കുന്നത്. മാത്രമല്ല വേഗത്തിൽ പകരുകയും ചെയ്യുന്നു. മീനമോൾക്ക് പേടിയായി. അവൾ പത്രം നോക്കി ഇരിപ്പായി. എന്താ മീനക്കുട്ടി സന്തോഷമില്ലല്ലോ? അച്ഛൻ ചോദിച്ചു. അവൾ അച്ഛന്റ്റെ മടിയിൽ കയറിയിരിപ്പായി. എന്തു പറ്റീ? അച്ഛാ, ഈ വൈറസ്സിനെ തടയാൻ നമുക്കു കഴിയില്ലേ? ഏത് വൈറസ്സ് ? ഈ കൊറോണെ. ഓ! അതോ കഴിയുമല്ലോ, വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും കൈകൾ വൃത്തിയായി കഴുകുന്നതിലൂടെയും രോഗം ബാധിച്ചവരുമായി സന്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയും മാസ്ക്ക് ധരിക്കുകയും ചെയ്താൽ ഇതിനെ പ്രതിരോധിക്കാം. മീനമോളുടെ മുഖം തെളിഞ്ഞു. അപ്പോൾ നാം വൈറസ്സിനെതിരെ പോരാടണം അല്ലേ, അതെ നമുക്ക് നാടിന്റ്റെ നന്മയ്ക്കായി ഒരുമയോടെ മുന്നേറാം.

അഞ്ചന കൃഷ്ണ
രണ്ട് എ എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ