എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ശാസ്ത്രയുഗവും കൊറോണയും
ശാസ്ത്രയുഗവും കൊറോണയും
ശാസ്ത്രം പ്രപഞ്ചവീക്ഷണത്തിനായി തുറന്നിട്ട ഒരു ജാലകമാണ്. അറിയാനും നിരീക്ഷിക്കാനും പരീക്ഷിക്കാനും കണ്ടുപിടിക്കാനുമുള്ള മനുഷ്യസഹജമായ കൗതുകം മനുഷ്യനെ ഗുഹകളിൽ നിന്ന് ബഹിരാകാശം വരെ എത്തിച്ചു. തീയുടെയും ചക്രത്തിൻ്റെയും കണ്ടു പിടുത്തവും വേട്ടയ്ക്ക് ആവശ്യമായ ആയുധ നിർമ്മാണവും ആദിമ മനുഷ്യനിൽ ഒളിഞ്ഞു കിടന്നിരുന്ന ശാസ്ത്രത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്.ശാസ്ത്രം അതിരുകൾ ഭേദിച്ച് വിവിധ ശാസ്ത്ര ശാഖകളിൽ തിളങ്ങി നിൽക്കുകയാണ്.ശാസ്ത്രത്തിൻ്റെ മനോഹരമയ ഒരു കുതിച്ചു ചാട്ടത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുകയാണ് . ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ ശാസ്ത്രത്തിൻ്റെ പങ്ക് വളരെ വലുതാണ് മംഗൾ യാതു ചന്ദ്രയാനും ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി. ലോകത്തെ മുഴുവൻ പിടിമുറുക്കി ലോക്ക് ഡൗണിലാക്കിയ അദൃശ്യ മാരകമായ ഇത്തിരിക്കുഞ്ഞൻ കൊറോണ വൈറസ് ലോകജനതയെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.ശാസ്ത്രലോകത്തിന് വെല്ലുവിളി ഉയർത്തിയ ശാസ്ത്രജ്ഞർ കൊവിഡ് 19 എന്നു പേര് നൽകിയ ഈ രോഗം ഉടലെടുത്തത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. വിനാശകാരിയായ ഈ രോഗത്തെ ഒരു പരിധി വരെയെങ്കിലും തടയാൻ കഴിയുന്നത് ശാസ്ത്രത്തിൻ്റെ നൂതന രീതികൾ കൊണ്ടു മാത്രമാണ്. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും പഠനം നടത്തി ജനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ നൽകിയതിലൂടെ സമൂഹ വ്യാപനംദു പരിധി വരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. അതിനൊരുത്തമ ഉദാഹരണമാണ് ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ്. ഇന്ത്യയിലെ മരണസംഖ്യ കുറവാണെങ്കിലും ലോകത്തിലെ മരണസംഖ്യ നമ്മെ ഭയചകിതരാക്കുന്നു - മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്കു കടക്കുമ്പോൾ ശാസ്ത്രം ഇനിയും വളരേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ലഭിക്കുന്നത്. വെല്ലുവിളികൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന ശാസ്ത്രലോകം ഈ മഹാമാരിക്കെതിരെയുള്ള വാക്സിൻ നിർമ്മാണത്തിൽ മുഴുകിയിരിക്കുകയാണ് .ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് ഈ രോഗത്തിന് ഉപയോഗിക്കാമെങ്കിലും കൂടുതൽ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ച് മനുഷ്യനിൽ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടതുണ്ട്. ആകാശവും ബഹിരാകാശവും കീഴടക്കി, ഓരോ ദിവസവും പുതിയ റെക്കോർഡുകൾ തീർക്കുന്ന ശാസ്ത്രലോകത്തിന് ഇതൊരിക്കലും അസാധ്യമാവുകയില്ല. സ്വന്തം ജീവൻ പണയം വച്ച് മനുഷ്യത്വത്തിൻ്റെ മഹത്വം മനസിലാക്കി സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ നമിക്കേണ്ടിയിരിക്കുന്നു. സമാധാനപരവും ഐശ്വര്യ പൂർണവുമായ ഒരു പുലരി ആശംസിക്കുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം