എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊച്ചു കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കുഞ്ഞൻ

 
എന്നെ മുറിച്ചിടും കൈകളെ
എൻ ചില്ലകളെ വെട്ടിമുറിച്ചൊരു കാട്ടാളനെ
മണ്ണിൽ ആഴ്ത്തുന്നിതാ....

ഓടുന്നു അവനതാ ഓടുന്നു
എങ്ങോട്ടെന്നില്ലാതെ അലയുന്നു എന്റെ ജലധാരകൾ പിടിച്ചു വെച്ച് മലിനമാക്കി അവൻ ഓടുന്നു
ഓട്ടമാകുന്ന അവന്റെ ഒഴുക്കിനെ പിടിച്‌ വെച്ചിടുന്നിതാ.......

കൂട്ടിലിട്ട എന്നെ കാഴ്ചവസ്തുവാക്കിയ അവനെ കൂട്ടിലടച്ചു വെച്ചിടുന്നിതാ...

എന്നെ കൊന്നു തള്ളി തിന്ന
അവനെ കൊന്നു തള്ളുന്നിതാ.....

കണ്ണിൽ അവ്യക്തനാം
കൊച്ചു കുഞ്ഞൻ

ചോരയൊഴുകും കാലങ്ങളില്ല
ഇപ്പൊ ശവങ്ങൾ പൊങ്ങിടും വീടുമില്ലാ.....

കൊല്ലലും തിന്നലും പാടെ നിലച്ചു...
ആർഭാടസൽക്കാരങ്ങളും നിലച്ചു......

വലിച്ചെറിഞ്ഞീടുമീ അന്നത്തെയും എന്നിലെ ഫലത്തെയും
രുചിയോടെ തിന്നുന്നിതാ.....

ഞാനാം പ്രകൃതിദേവതയെ ചുട്ട് തിന്നിടും അവനെ ചുട്ട് തിന്നിടാൻ കെല്പുള്ള കോവിഡ് എന്നൊരു കൊച്ചു കുഞ്ഞൻ


ഫാത്തിമ നസ്രിൻ.സി.പി
10 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത