എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കരുതലോടെ പരിസ്ഥിതി
കരുതലോടെ പരിസ്ഥിതി
കാവുകളും കുളങ്ങളും കായലുകളും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യം നിറഞ്ഞ പരിസ്ഥിതിയായിരുന്നു നമ്മുടേത് . നന്മ മനസ്സില്ലാത്ത നമ്മൾ അമ്മ എന്ന പ്രകൃതി തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുമ്പോൾ നാം ഒരു കാര്യം ഓർക്കുന്നില്ല നമ്മളെ പോലെ പക്ഷികൾക്കും താമാസിക്കാൻ ഇടം വേണം ; അവരുടെ വാസസ്ഥലത്തേയാണ് നാം നശിപ്പിക്കുന്നത്. അതു പോലെ നമ്മുടെ നാട്ടിലെ പുഴകളും തോടുകളുമെല്ലാം ഫാക്റ്ററികളിലേയും മറ്റു സ്ഥലങ്ങളിലേയും ഇടങ്ങളിൽ വരുന്ന മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു കിടന്നു ദുർഗന്ധം പുറത്തുവരുന്നു അപ്പോഴും നാം ചിന്തിക്കുന്നില്ല നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത് . ഇതു പോലെ മലകളും കുന്നുകളും നികത്തുന്നതു എല്ലാം നശിപ്പിക്കുന്നതിനുള്ള നാശം നമ്മൾ തന്നെ നേരിടേണ്ടി വരുമെന്ന് ഓർക്കണം . ഇതിനൊരു ദാഹരണമാണ് നമ്മൾ ഇന്നനുഭവിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. ഇതിനെ നേരിടാനുള്ള വഴി പരിസ്ഥിതി വൃത്തിയാകുക , പിന്നെ നമ്മൾ നമ്മളെയും ശുദ്ധിയാക്കുക . നാം എന്ത് വൃത്തികേടാക്കുമ്പോഴും നശിപ്പിക്കുമ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാക്കുന്ന വി പത്തിനെ ഓർക്കണം . _ " *നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ വൃത്തിയാക്കുക "*
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |