എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/സ്വത്വത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വത്വത്തിലേയ്ക്ക്..

മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
മനുഷ്യൻ മാത്രമായി........
എങ്ങും പച്ചയായമനുഷ്യൻ
ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
നിർമ്മലമായി പുൽകിയിരുന്നു
മറഞ്ഞുപോയ് പൗരത്വഭേദഗതി
സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
സർവ്വതും നിശബ്ദമായിനിന്നുപോയി
പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.


സിയ
10 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത