എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണയെ നേരിടാൻ ശുചിത്വം
കൊറോണയെ നേരിടാൻ ശുചിത്വം
ശുചിത്വം എന്തെന്നാൽ ഒരു വ്യക്തി പാലിക്കേണ്ട രണ്ട് ശുചിത്വങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വവും, പരിസ്ഥിതി ശുചിത്വവും. ഈ രണ്ട് ശുചിത്വവും ഒരു വ്യക്തി തീർച്ചയായും പാലിക്കേണ്ടതാണ്. ഇതിൽ ഏതെങ്കിലും ഒന്ന് പാലിച്ചിട്ട് ശുചിത്വത്തിന്റെ അടിത്തറ പൂർത്തിയാക്കാൻ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വ്യക്തികളും അവർ അവർ ജീവിക്കുന്ന ചുറ്റുപാടും, അന്തരീക്ഷവും മാലിന്യമുക്തമാകുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമമൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനങ്ങളും ശുചിത്വമെന്നതിൽ ഉൾപ്പെടും. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസ്ഥിതി ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം, എന്നിങ്ങനെയെല്ലാം നാം ശുചിത്വത്തെ വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന് ഒരാകെത്തുകയാണ് ശുചിത്വം. ഇന്ന് പെരുകിവരുന്ന ഒട്ടു മിക്ക രോഗങ്ങളുടെയും അടിത്തറ ശുചിത്വമില്ലായ്മയാണ്. നാം ചെയ്യുന്ന ചെറിയ ചെറിയ ശുചിത്വമില്ലായ്മ ശീലങ്ങൾ പോലും ഇന്ന് വലിയ വിപത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് മഹാമാരിയായ കൊറോണ. ഈ കോവിഡ് 19 വൈറസ് പകരാനുള്ള മുഖ്യ കാരണങ്ങൾ ജനങ്ങളുടെ സാമൂഹ്യമായ ഇടപെടലുകളാണ്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ കൊറോണ രോഗിയായ ഒരാൾ ഒരു കൂട്ടം ആളുകളുടെ ഇടയിൽ നിന്ന് തൂവാല കൊണ്ടോ, കൈ കൊണ്ടോ മുഖം മറയ്ക്കാതെ ചുമയ്ക്കുകയും തുമ്മുകയും ചെയ്താൽ ഈ വൈറസിന്റെ വലിയ ഒരു വ്യാപനത്തിന് തന്നെ അത് ഇടയാക്കും. അതേസമയം എന്തെങ്കിലും കൊണ്ട് മുഖം മറച്ച് ആ സമൂഹവ്യാപനം ഒരു പരിധി വരെ തടയാൻ നമുക്ക് കഴിയും. വ്യാപനത്തിന് മറ്റൊരു വഴി എന്തെന്നാൽ സ്പർശനങ്ങളിലൂടെ വൈറസ് പകരാനുള്ള സാധ്യത ഉണ്ട്. എന്തെന്നാൽ രോഗിയുടെ കരസ്പർശം പതിഞ്ഞ പ്രതലങ്ങളിൽ കൈ വച്ചിട്ട് ഒരാൾ കൈ കഴുകാതെ മൂക്കിലോ, വായിലോ കണ്ണിലോ സ്പർശിച്ചാൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സോപ്പ്, സാനിറ്റൈസർ തുടങ്ങിയവയ്ക്ക് ഈ കൊറോണ കാലത്ത് സ്വർണ്ണത്തിന്റെ വിലയാണ്. ഈ രണ്ട് സാമഗ്രികൾക്കും സ്പർശനത്തിലൂടെയുള്ള കോവിഡ് 19 വൈറസിന്റെ വ്യാപനത്തിൽ ഒരു വലിയ തടയണ ഉണ്ടാക്കാൻ കഴിയുന്നു വൈറസിന്റെ വ്യാപനം തടയുന്നതിൽ മാസ്കുകളുടെ പങ്ക് വളരെ വലുതാണ്. ഈ മാസ്കുകൾക്ക് ഇന്ന് വളരെയധികം ദൗർലഭ്യം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും മാസ്ക് വച്ച് പുറത്തിറങ്ങേണ്ട ആവശ്യമില്ല. ചെറിയ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിച്ച് അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |