ഭൂമിയേ നിന്റെ ഹരിതമാം
ശോഭയിന്നെങ്ങുപോയി.....
കതി രണി പാ ട വും. കാട്ടു പൂംചോലയുമെങ്ങുപോയി
നറുമണം തൂവുന്ന കാറ്റിന്റെ ഗന്ധവുംനന്മ കിനിയുന്ന പാലിന്റെ ഗന്ധവും
എങ്ങുപോയ് എങ്ങുപൊയ് എങ്ങുപോയി
മർത്യനാം പാപിതൻ കൈപിടിക്കുള്ളിലായ്
ഞെരി യുന്നു കാലമെനിൻ
വൈഭവങ്ങൾ.
പെറ്റമ്മ തൻ വാത്സല്യം ഇന്നില്ല ലോകത്ത്.
അച്ഛന്റെ കരുതലും തെല്ലുമില്ല.
മർത്യന്റെ ദുഷ്ചിന്ത വെടിയാതെ നമ്മൾക്ക്,
ഇൗ ഭൂമിയിൽ തല ചായ്ക്കാൻ ഒക്കുകില്ല
.മാനവൻ കൈ പിടിക്കുള്ളിലാക്കിയത്തെല്ലാം ,
ഒന്നുമല്ലാതാക്കാൻ സൂഷ്മാണൂ ഒന്നിന്ന്
കഴിഞ്ഞുവല്ലോ.
ഇന്നേരമല്ലയോ നന്മയും സ്നേഹവും
ഭൂമിയിലുണ്ട് എന്നു തോന്നുന്നത്.
അരുതാത്തതൊരോന്നായ്
സംഭവിച്ചീടുമ്പോൾ
ഭൂമിയേ..നീയിനി മടങ്ങുമോ പിന്നിലേക്ക്.....