എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ ചക്കയും ആരോഗ്യവും
രോഗപ്രതിരോധം : ചക്കയും ആരോഗ്യവും
ചക്ക ശരീരത്തിന് പോഷകഗുണം നൽകുന്ന ഒരു ഫലമാണ് .വിശപ്പിനുള്ള വിഭവം മാത്രമല്ല ചക്ക .അത് കരളിനെപൂർണമായും ശുദ്ധീകരിക്കുന്നത്തിൽ വലിയ തോതിൽ സഹായിക്കുന്ന നാരുകളുടെ ഒരു കലവറയാണ്.വിറ്റാമിൻ എ ,സി,കാൽസ്യം,പൊട്ടാസിയം,അയൺ ,സോഡിയം,സിങ്ക്,എന്നിവ അടങ്ങിയിട്ടുണ്ട്.ചക്കക്കുരുവിന്റെ ബ്രൗൺ നിറത്തിലുള്ള കാൻസർ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ഉള്ള കഴിവുണ്ട്.പ്രമേഹ രോഗികൾ മുപ്പത്തിയഞ്ച് ശതമാനത്തോളം പച്ചച്ചക്ക ഉപയോഗിച്ചാൽ മരുന്നിന്റെ അളവ് പോലും കുറക്കാമെന്ന് കണ്ടെത്തുയിട്ടുണ്ട്.കേരളത്തിൽ നാലുമാസത്തോളമുള്ള ചക്കകാലത്ത് പ്രമേഹത്തിന്റെ മരുന്ന് വിൽക്കുന്നത് ഇരുപത്തിയഞ്ച് ശതമാനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.ഇറ്ത് വലിയൊരു നേട്ടമാണ്.ശ്രീലങ്കയിൽ പ്രമേഹരോഗികൾക്കു വേണ്ടി പ്ലാവിലയുടെ പൊടി തയ്യാറാക്കി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ ചക്കക്കുരുവിന്റെ രുചികരമായ മിൽക്ക് ഷേക്ക് വളരെ രുചികരമായ ഒരു ദാഹശമനിയാണ്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |