എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/ നെഗറ്റീവും പോസിറ്റീവും പിന്നെ കുഞ്ഞോളും
നെഗറ്റീവും പോസിറ്റീവും പിന്നെ കുഞ്ഞോളും
മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവാ......... ഉപ്പ നാളെ വരും,ഇക്കാക്ക മൊബൈൽ താഴെ വച്ച് ഉമ്മയോട് പറഞ്ഞപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷമായി.കുഞ്ഞോളെയും കൊണ്ട് പോയ ആംബുലൻസിൽ ഉപ്പയും പോയിട്ട് ഇന്നത്തേക്ക് ഒരു മാസം തികയാറായിരിക്കുന്നു.ആബുംലൻസ് വന്ന് കുഞ്ഞോളെ കൊണ്ട് പോകുു൩ോൾ എനിക്ക് വിതു൩ലടക്കാനായില്ല.വായും,മൂക്കും കണ്ണൊഴിച്ച് ശരീരമാസകലം മൂടിക്കെട്ടി കുഞ്ഞോളെ കൊണ്ടുപോകു൩ോൾ ആബുംലൻസിൽ വന്നവരും അത് പോലെ തന്നെ ആയിരുന്നു.ഡോക്ടറും,നഴ്സുമാരും അടുത്ത വീട്ടിലെ ആശചേച്ചിയും കുഞ്ഞോളെ കൊണ്ട് പോയിട്ട് ഇന്ന് വരെ അവളെ കാണാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല.ആരോഗ്യപ്രവർത്തകർ പലതവണകളായി വീട്ടിൽ വന്ന് സ്രവപരിശോധന നടത്തി പോയി. അടച്ചിട്ട വീട്ടിൽ വിധിക്കപ്പെട്ട നാളുകൾ കുഞ്ഞോളെ കുറിച്ചോർക്കു൩ോൾ എനിക്ക് കരച്ചിൽ വരും.ഇപ്രാവശ്യത്തെ ലീവിന് അവൾ വരു൩ോൾ എല്ലാവർക്കും ഒരുമിച്ച് ടൂർ പോവണം എന്ന കണക്ക്ക്കൂട്ടലുകളെല്ലാം തെറ്റി, ഇടക്ക് വല്ലപ്പോഴുമൊക്കെ വരുന്ന ആശചേച്ചി അന്നും വീട്ടിൽ വന്നു.അത് കുഞ്ഞോൾ ബാംഗ്ളൂരിൽ നിന്നും വന്ന ദിവസമായിരുന്നു. പെട്ടെന്ന് തിരിച്ചു പോയി. ഏറെ വൈകുന്നതിന് മു൩് ആശചേച്ചിയും വെള്ളവസ്ത്രവും മാസ്ക്കും കൈയ്യുറയും ധരിച്ച കുറച്ച് പേർ വന്ന് കുഞ്ഞോളെ പരിശോധിച്ചു. യാത്ര ക്ഷീണം കൊണ്ടോ എന്തോ കുഞ്ഞോൾക്ക് നല്ല ചുമയും,പനിയും ഉണ്ടായിരുന്നു.വന്നവരൊക്കെ അടിമുടി വെളുത്ത വസ്ത്രവും ധരിച്ചവർ ആയിരുന്നു.അന്ന് വൈകുന്നേരം തന്നെ കുഞ്ഞോളെ ആശുപത്രിയിലേക്ക്മാറ്റി.എന്റെ എല്ലാ പ്രതീക്ഷകളും നിറം മങ്ങിതുടങ്ങി.ഞങ്ങൾ തീർത്തും ഒറ്റപ്പെടാൻപോവുകയാണോ.പുറത്തിറങ്ങാൻ പറ്റില്ല.ആരുമായും ഇനി ഒരു ബന്ധം പാടില്ലത്രേ.അന്ന് കുഞ്ഞോളെകൂടെപോയ ഉപ്പ നാളെ വരുന്നു.കുഞ്ഞോൾ ഇനി എന്നാണാവോ.......? തടവറയിലെന്നോണം കഴിയുന്ന ഞങ്ങളുടെ ദിനങ്ങൾ ആഴ്ചകൾക്ക് വഴിമാറികൊണ്ടിരുന്നു.അവളെ കാണാൻ കൂടെ പോയ ഉപ്പാക്ക്തന്നെ സാധിച്ചിട്ടില്ലത്രേ .ഉപ്പയുടെ ഈ വാക്കുകൾ ഉമ്മ പറഞ്ഞപ്പാൾ ഞങ്ങൾ പ്രാർത്ഥനയിൽ മുഴുകി.കുഞ്ഞോളെ കൊണ്ട് പോവു൩ോൾ അത്യാവശ്യത്തിന് നിത്യോപയോഗ സാധനങ്ങൾ ഏതാനും ചിലർ കൊണ്ട് തന്ന്,പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവും തന്നിരുന്നു. മാത്രമല്ല കുഞ്ഞോൾ വന്നതിന് ശേഷം വീട്ടിൽ വന്നവരോടും ഇതേ നിർദ്ദേശം തന്നെ ആരോഗ്യപ്രവർത്തകർ നൽകുകയും ഉണ്ടായി.ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.തീർത്തും ഒറ്റപ്പട്ടുപോയി. ആ പഴയ നാളുകൾ ഇനി എന്ന് തിരിച്ച് കിട്ടും.അടുത്തുള്ള വീടുകളിലും പറ൩ിലും ഒാടിചാടി കളിച്ചിരുന്ന ആ നല്ല നാളുകൾ ഇപ്പോൾ എവിടെ .കൂട്ടുകാരൊടൊത്തുള്ള കളികളെല്ലാം ഈ നിമിഷം ഞാനോർത്ത് പോയി.പുറത്ത് നിന്നുള്ള സംസാരം എന്നെ ചിന്തയിൽ നിന്നുണർത്തി.പുറത്ത് ആശചേച്ചി ഉമ്മയോട് സുഖവിവരം അന്യേഷിക്കുകയാ........ എനിക്കിപ്പോൾ ഇവരെ എല്ലാം കാണുന്നത് തന്നെ പേടിയാ.എങ്കിലും കുഞ്ഞോളുടെ വിവരം അന്യേഷിക്കും.എല്ലാവർക്കും ഒരേ മറുപടി തന്നെ ,"കുഴപ്പമില്ല". എനിക്കൊരു സമാധാനവും ലഭിക്കുന്നില്ല.ഉപ്പ യുടെ ക്ഷീണമെല്ലാം മാറി.ആശുപത്രി വിശേഷങ്ങൾ പറഞ്ഞ് തിണ്ണയിലിരിക്കു൩ോൾ ഇക്കാക്കാൻെറ ഫോണടിക്കുന്ന ശബ്ദം.ഞാനോടി ചെന്ന് ഫോണെടുത്തു. ഹലോ.......കുഞ്ഞോളുടെ വീടല്ലേ. അതെ, ആശുപത്രിയിൽ നിന്ന് ഡോക്ടർ ആണ് വിളിക്കുന്നത്. ഡോക്ടർ,എൻെറ കുഞ്ഞോൾ എവിടെ,അവൾക്ക് എങ്ങനെ ഉണ്ട് അവൾ ഇവിടെ സുഖമായിരിക്കുന്നു.ഒടുവിലത്തെ റിസൽട്ടും നെഗറ്റീവ്.അവളെ നാളെ ഡിസ്ചാർജ് ചെയ്യും. അവൾ വേഗം ഫോൺ വച്ച് ഉപ്പയുടെ അടുത്തേക്ക് ഓടി. ഹോസ്പിറ്റലിൽ നിന്ന് വിളിച്ച വിവരം അവൾ വീട്ടിൽ എല്ലാവരേയും അറിയിച്ചു.രാത്രി കിടന്നിട്ട് ഉറക്കം വരാത്തപ്പോൾ ക്ളോക്കിലെ സൂചികൾക്ക്ചലനം കുറഞ്ഞതായി തോന്നി.നേരം പുലർന്ന ഉടനെ ഞാൻ മുറ്റത്തേക്കിറങ്ങി ദൂരെ നിന്ന് വരുന്ന വാഹനത്തിൻെറ ശബ്ദം ശ്രദ്ദിച്ചൂകൊണ്ടിരുന്നു.അകലെ നിന്ന് കേൾക്കുന്ന വാഹനത്തിൻെറ ശബ്ദം ആബുംലൻസിൻെറതാകുമെന്ന് എനിക്കുറപ്പാണ്.കാരണം രണ്ടു മാസത്തോളമായി വിജനമായ റോഡിലൂടെ വല്ലപ്പോഴും ഇരു ചക്ര വാഹനങ്ങളുടെ ശബ്ധമല്ലാതെ മറ്റൊന്നും കേൾക്കാറില്ല.നല്ല നാളുകളെ കുറിച്ച് ഒരുപാട്സ്വപ്നങ്ങളുമായി ഞാൻ നൂലറ്റ പട്ടം പോലെ പറന്നകലുകയാണ്..................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ