കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ശീലങ്ങൾ മാറ്റാം, പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ മാറ്റാം, പ്രതിരോധിക്കാം      

ലോകമാകെ ഭീതി പരത്തി പടർന്ന് കൊണ്ടിരിക്കുകയാണല്ലോ covid -19(കൊറോണ) എന്ന മഹാമാരി. വ്യക്തി ശുചിത്വവും, രോഗ പ്രതിരോധശേഷി കൂട്ടുകയും ആണ് ഇതിനെ മറികടക്കാനുള്ള വഴിയായിട്ടു കണക്കാണുന്നത്.ഈ സമയത്ത് എല്ലാരും വീടുകളിൽ ആണല്ലോ, ഈ സമയം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ ശീലങ്ങളിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താൻ നമുക്ക് ശ്രമിക്കാം.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നട്ടുവളർത്താം, സ്ഥലവും സൗകര്യവും ഉള്ളവർക്ക് കോഴിയെ വളർത്താം. നമ്മുടെ പറമ്പിലും തൊടിയിലും ഉള്ള കായ്കളും പഴങ്ങളും തന്നെയാണ് ആരോഗ്യത്തിനും, പ്രതിരോധ ശേഷി കൂട്ടാ നും ഏറ്റവും നല്ലത്. പുറത്ത് നിന്ന് വാങ്ങുന്നവയിൽ ഉള്ള രാസവളവും, കീടനാശിനികളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇപ്പോൾ എന്ത് കാര്യങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ നമ്മൾക്കു വിരൽ തുമ്പിൽ ലഭിക്കുന്നുണ്ടല്ലോ,അത് നോക്കിയും കണ്ടും ഓരോന്നു നമ്മളാൽ ആവുന്ന വിധം ചെയ്യാം. വീടിന് ചുറ്റും സ്ഥലമില്ലാത്തവർക്ക് വീട്ടിനുള്ളിൽ മണ്ണ് പോലും ഉപയോഗിക്കാതെ ഇലക്കറികൾ ഉണ്ടാക്കി എടുക്കാം (മൈക്രോ ഗ്രീൻ ).അത് പോലെ വീടും പരിസരവും എല്ലാവരും കൂടി ഇടക്കിടെ വൃത്തിയാക്കാം.എല്ലാം അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ പണിയായി കാണാതെ കുട്ടികൾക്കും അവരെ സഹായിക്കാം.

ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്താൽ ഒരു പരിധി വരെ രോഗങ്ങളെ ഒക്കെ അകറ്റി നിർത്താം. നാം ഒന്നിച്ചു ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടും. ഈ കാലവും കടന്നു പോകും.

മുഹമ്മദ്‌ സദീദ്
7 G കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം