ഹൈസ്‌കൂൾ കേരളശ്ശേരിയിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. 145th പാലക്കാട് ഗൈഡ് (ജ്വാല) എന്ന പേരിൽ 2011 ൽ രജിസ്റ്റർ ചെയ്യപെട്ട ഗൈഡ് ഗ്രൂപ്പിന്റെ ആദ്യ ചുമതല ശ്രീമതി. പാർവതി കുട്ടി, തുളസി ദേവി എന്നീ അധ്യാപകർക്കായിരുന്നു. ഇപ്പോഴത്തെ ചുമതല നിർവഹിക്കുന്നത് രണ്ട് ഗൈഡ് ക്യാപ്റ്റൻമാരാണ്,  ശ്രീമതി. തുളസിദേവി കെ കെ, ശ്രീമതി. ഉമ എം കെ എന്നിവർക്കാണ് ആയതിന്റെ ചുമതല.

സ്കൗട്ട് ഗ്രൂപ്പ് 105th അബുൽ കാലം ആസാദ് എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ആയതിന്റെ ചുമതല നൗഷാദ് വി എം നാണ്. സ്കൗട്ട് ഗ്രൂപ്പ് ആരംഭിച്ചത് ശ്രീ വേണു മാസ്റ്ററുടെ നേതൃത്വത്തിൽ 1990 ആണ് എങ്കിലും നിലച്ചുപോയ ആ ഗ്രൂപ്പിന്റെ പ്രവർത്തനം 2018 ൽ പുനരാരംഭിച്ചു.

ഇക്കാലത്തിനിടക്ക് നിരവധി രാഷ്ട്രപതി പുരസ്‌ക്കാർ, രാജ്യ പുരസ്‌ക്കാർ നേടിയെടുക്കാനും വിദ്യാലയത്തിന്റെ വിജയ ശതമാനം ഉയർത്തുന്നതിലേക്ക് കാര്യമായി സംഭാവന നൽകാനും സാധിച്ചിട്ടുണ്ട്

ഹൈക്കുകൾ, ക്യാമ്പുകൾ, പഠന ക്ലാസുകൾ, പഠന യാത്രകൾ, സേവന - സന്നദ്ധ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തങ്ങൾ എന്നിവയിലൂന്നിയ മികച്ച പ്രവർത്തനങ്ങളാണ് യൂണിറ്റുകൾ കാഴ്ച വെക്കുന്നത്. മാതൃകപരമായ കോവിഡ് കാല പ്രവർത്തനങ്ങൾ നടന്നു വരുന്നു

ജില്ലയിൽ തന്നെ അറിയപ്പെട്ട ഒരു യൂണിറ്റായി മാറാൻ ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട് ആൻഡ് ഗൈഡിന് സാധിച്ചിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്