എച്ച്.എസ്.കേരളശ്ശേരി/ഗ്രന്ഥശാല
വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കാനായി വിദ്യാലയത്തിൽ അയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയൻ തസ്തിക നിലവിൽ ഉണ്ടായിരുന്ന അപൂർവം ചില സ്കൂളുകളിൽ ഒന്നാണ് എച് എസ് എസ് കേരളശ്ശേരി. ദീർഘകാലം ലൈബ്രറിയൻ ആയി വിരമിച്ച ശ്രീ കേശവൻ നമ്പൂതിരി വിദ്യാലയത്തിലെ വായനശാല മികവുറ്റത്താക്കി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലെ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങളും വിശ്വവിജ്ഞാന കോശം തുടങ്ങിയ കോശഗ്രൻഥങ്ങളും നിഘണ്ടുകളും വിദ്യാലയത്തിലെ വായനശാലയിൽ ഉണ്ട്. നിലവിൽ വായനശാലയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് ഗണിത അധ്യാപികയായ ലീല ടീച്ചർ ആണ്.