എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശുചിത്വം

പ്രകൃതി അമ്മയാണ്.പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ മനുഷ്യൻ പ്രവർത്തിക്കുന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മൾ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിവസം നാം തൈകൾ വേച്ചുപിടിപ്പിച്ചും മറ്റും ആ ദിവസം ആചരിക്കുന്നു.മലിനീകരണത്തിന് ഇതിരായും വന നശീകരനത്തിനെത്തിരായും മറ്റും പ്രവർത്തിക്കുകയാണ് പ്രകൃതി സംരക്ഷിക്കുന്ന കാര്യത്തിൽ ഏറ്റവും മുഖ്യം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ഭവനമാക്കാൻ നമ്മൾ നമ്മളുടെ ദുഷ് പ്രവർത്തികൾ ഒഴിവാക്കണം.നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.മനുഷ്യന്റെ ജീവിതത്തിൽ പരിസ്ഥിതിക്ക് ഏറ്റവും പ്രധാന പങ്കാണ് ഉള്ളത്.വായു,ഭക്ഷണം,തണൽ....എല്ലാം നൽകുന്നു.എന്നാൽ നാം അതിനെ പല തരത്തിൽ മലിനമാക്കുന്നു.വാഹനങ്ങളിലും ഫാക്ടറികളിൽ നിന്നും മറ്റുമുള്ള പുക, വിറകുകളും മറ്റും കത്തിച്ച് carbon dioxide ന്റെ അളവ് കൂട്ടുന്നു,plastic കത്തിക്കുന്നു മുതലായവ അതിൽ പെട്ടതാണ്.ഇത് നമുക്ക് നല്ലത് ചെയ്യുന്നു എന്നാണോ കരുതുന്നത്,എ ന്നാൽ അങ്ങനെയല്ല.ഇത് മൂലം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു,acid rain ഉണ്ടാകുന്നു....അങ്ങനെയെല്ലാം. ഉപയോഗ ശേഷം നാം പലതും മണ്ണിലേക്ക് വലിച്ചെറിയുന്നു.അതിൽ പലതും വിഘടിച്ച് ചേരില്ല.അത് മണ്ണിന്റെ സ്വാഭാവിക ഘടനക്ക്‌ മാറ്റം വരുത്തുന്നു.അതിൽ ഒന്നാമത് plastic !. അത് മാത്രമല്ല,..മരങ്ങൾ.മുറിക്കുമ്പോൾ മണ്ണൊലിപ്പ് ഉണ്ടാകുന്നു,കുന്ന് ഇടിക്കുന്നു,പുഴയിൽ നിന്ന് മണ്ണ് വാരുന്നു,രാസവളം തളിക്കുന്നൂ ഇത് മൂലം മണ്ണിന് ആവശ്യമായ ഘടകങ്ങൾ നശിക്കുന്നു. ജലമലിനീകരണം നാം നേരിടുന്ന ഒരു വിപത്താണ്. നമ്മുടെ എല്ലാ ജലാശയങ്ങൾ ഇന്ന് മാലിന്യങ്ങൾ വലിച്ചെറിയാനും plastic വലിച്ചെറിയാനും ഉള്ള കുപ്പത്തൊട്ടി ആയിട്ടാണ് കാണുന്നത്.ഇതിനാൽ നമുക്ക് ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. മലിനജലത്തിൽ ധാരാളം രോഗങ്ങൾ ഉണ്ടാകും.അതിൽ ഇ- കോളി എന്ന ബാക്ടീരിയ മൂലം ഡെയറിയ, ടൈഫോയ്ഡ്, കോളറ...അങ്ങനെ ധാരാളം രോഗങ്ങൾ ഉണ്ടാകും. മണ്ണും ജലവും മലിനമാക്കുന്നു, അത്പോലെ തന്നെ വായുവും നമ്മൾ മലിനമാക്കുന്നു. കൂടിയ അളവിൽ carbon dioxide,പുക വായു മലിനീകരണത്തിന് കാരണമാകുന്നു.അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യ വസ്തുക്കൾ വായുവിൽ കലരുകയോ ചെയ്താൽ വായു മലിനം ആകും. അതിനാൽ നമ്മളാൽ കഴിയുന്ന തരത്തിൽ നാം പ്രകൃതിയെ സംരക്ഷിക്കണം.പ്രകൃതി ചൂഷണങ്ങൾ ഒഴിവാക്കണം. അതിനായി,.

  • മരങ്ങൾ വെച്ച് പിടിപ്പിക്കുക.
  • കുന്നിടിക്കാതിരിക്കുക.
  • പുഴയിൽ നിന്ന് മണ്ണ് വാരാതിരിക്കുക.
  • രാസവളം ഉപയോഗിക്കാതിരിക്കുക.
  • Plastic മറ്റും വലിച്ചെറിയരുത്.
  • വിറകിന്റെയും മറ്റും ഉപയോഗം കുറക്കുക. മുതലായവ അതിൽ പെട്ടതാണ്......
                               # നമ്മുടെ പ്രകൃതി നമ്മുടെ ഉത്തരവാദിത്വം#
ഫാത്തിമ നസ്രിൻ
7 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം