എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്/എന്റെ ഗ്രാമം

ചെന്ത്രാപ്പിന്നി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ്

ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.

ഭൂമിശാസ്ത്രം

കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ശ്രീനാരായണ വായനശാല
  • ശ്രീനാരായണ സമാജം
  • എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
  • ശ്രീ മുരുക ടാക്കീസ്
  • നടുലുവീട്ടിൽ റിസോർട്ട്സ്

ശ്രദ്ധേയരായ വ്യക്തികൾ

  • അമ്പിളി (സിനിമ സംവിധായകൻ)
  • കെ.ബി മധു (സിനിമ സംവിധായകൻ)
  • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
  • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
  • ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)
  • കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
  • നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)

ആരാധനാലയങ്ങൾ

  • കണ്ണനാംകുളം ശിവ ക്ഷേത്രം
  • അയ്യപ്പൻകാവ് ക്ഷേത്രം
  • കണ്ണംപുള്ളിപ്പുറം ക്ഷേത്രം
  • വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
  • ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
  • ചെന്ത്രാപ്പിന്നി ഹൈസ്കൂൾ
  • എസ് എൻ വിദ്യാഭവൻ സ്കൂൾ
  • റോയൽ കോളേജ്