എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൻറെ ലഘു ചരിത്രം
-------------------
പാലക്കാട് ജില്ലയിലെ ,പാലക്കാട് താലൂക്കിലെ ,കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ തടുക്കശ്ശേരി ദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഹോളി ഫാമിലി തടുക്കശ്ശേരി എ.യു.പി.സ്കൂൾ ഈ വിദ്യാലയം ശങ്കരി എ.യു.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
തടുക്കശ്ശേരിയിൽ കുറെ വർഷങ്ങൾക്കു മുമ്പ് മല്ല്പ്പുറം സ്കൂൾ പ്രവർത്തിച്ചതായി പറയപ്പെടുന്നു. ആ സ്കൂളിൻറെ പ്രവർത്തനം നിലച്ചപ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഇവിടത്തെ പൗരപ്രധാനികൾ കൂടിയാലോചിച്ച്, കുളത്തൂർ നാരായണമേനോൻ എന്ന കുട്ടൻ മേനോന്റെ നേതൃത്വത്തിൽ 1930 ഈ വിദ്യാലയം സ്ഥാപിച്ചു. അതുകൊണ്ട് ശങ്കരി ബേസിക് സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. ഈ സ്ഥാപനത്തിൻറെ പ്രഥമ അധ്യാപകൻ കെ പി രാമൻ നായർ ആയിരുന്നു. പിന്നീട് ഈ വിദ്യാലയം ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, കൂടി പഠിക്കുന്ന വിദ്യാലയമാക്കി മാറ്റി. 1978-79 വർഷം മുതൽക്കാണ് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത് 2006 ഹോളി ഫാമിലി സഭ ഏറ്റെടുത്തതോടെ മാനേജ്മെൻറ് മാറുകയും ചെയ്തു .ഇന്ന് ഹോളി ഫാമിലി എ.യു.പി സ്കൂൾ എന്നപേരിൽ വിദ്യാലയം അറിയപ്പെടുന്നു