എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി ആകുന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ആകുന്ന അമ്മ

പ്രകൃതിക്ഷോഭങ്ങൾ ഉടെ വിവരണങ്ങളും ആയിട്ടാണ് ഓരോ ദിവസവും വാർത്താമാധ്യമങ്ങൾ നമ്മുടെ മുൻപിൽ എത്തുന്നത്. പണ്ടത്തെ കാലത്ത് മഴയും വെയിലും മഞ്ഞും ഒക്കെ എന്ന് ഉണ്ടാകുമെന്ന് മുൻകൂട്ടി പറയാൻ നമ്മുടെ പൂർവികർക്ക് കഴിയുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. കാലാവസ്ഥ പിഴച്ചു മനുഷ്യരുടെ ജീവിതക്രമം അടിതെറ്റിയ അവസ്ഥ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിഭാവങ്ങളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രകൃതിയിൽ സൗന്ദര്യം അതിന്റെ പൂർണമായ രൂപത്തിലല്ല നിലകൊള്ളുന്നത്, പ്രകൃതി ചിലപ്പോൾ സൗന്ദര്യവതിയും മറ്റുചിലപ്പോൾ കലിതുള്ളി നിൽക്കുന്ന പ്രകൃതിയുമായി ആണ് കാണാൻ സാധിക്കുക. പ്രകൃതിയിലെ ഓരോ വസ്തുക്കളിലും അത് ആസ്വദിക്കാനുള്ള ഏടുകൾ കാണും എങ്കിലും നമ്മുടെ കണ്ണുകൾ അവയെ കാണേണ്ടത് പോലെ കാണുന്നില്ല. പ്രകൃതി ഒരു പാഠപുസ്തകം ആണ്. അത് നൽകുന്ന ജീവിത പാഠങ്ങൾ അനവധിയാണ്. അങ്ങനെ പ്രകൃതി നമുക്ക് തന്ന ഒരു പാഠമായിരുന്നു ഈ കഴിഞ്ഞ പ്രളയം. വെള്ളപ്പൊക്കവും വരൾച്ചയും രണ്ടും ഇതിനിടയിൽ സംഭവിക്കുന്നുണ്ട്. പേരിടാൻ പോലുമറിയാത്ത പുതിയതരം പകർച്ചവ്യാധികൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. അനുദിനം വികസിച്ചു വരുന്ന നാട്ടിൽ പ്രകൃതിയുടെ സൗന്ദര്യം മ ങ്ങിയാൽ അല്ലെങ്കിൽ മറഞ്ഞാൽ മനുഷ്യൻ ജീവവായുവും വാങ്ങി ഉപയോഗിക്കേണ്ടി വരുമോ? മനുഷ്യൻ മാത്രം ബാക്കിയാവുന്ന ഒരു അവസ്ഥയാണോ വികസനം എന്ന് വിളിക്കുന്നത്?


സ്നേഹ വർഗീസ്
9 C എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം