എം റ്റി എച്ച് എസ് എസ് വെണ്മണി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിൻ്റെ സ്പർശവുമായി എൻ.എസ്.എസ്.യൂണിറ്റ്

കരുതലിൻ്റെ സ്പർശവുമായി എൻ.എസ്.എസ്.യൂണിറ്റ്

വെണ്മണി: സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയുമായി വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് കോവിഡ് കാലത്തും പ്രവർത്തന നിരതമാകുന്നു. വെണ്മണിയിലും സമീപ പ്രദേശങ്ങളിലുമുള്ള അശരണരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി സ്ക്കൂളിലെ എൻ.എസ്.എസ്  വോളൻ്റിയർമാർ സമാഹരിച്ച അര ലക്ഷം രൂപാ ചെങ്ങന്നൂർ എം.എൽ.എ..സജി ചെറിയാന് സ്ക്കൂൾ പ്രിൻസിപ്പൽ .ജിജി മാത്യു സക്കറിയ കൈമാറി. ദുരിത നിവാരണ രംഗത്തെ മാർത്തോമ്മാ സ്ക്കൂളിൻ്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റവും മാതൃകാപരമാണ് എന്ന് എം.എൽ.ഏ. അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് തന്നെ ഒരു സഹപാഠിയുടെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി മൂന്നര ലക്ഷം രൂപാ സ്ക്കൂൾ സമാഹരിച്ച് നൽകിയിരുന്നു. ജലപ്രളയക്കാലത്ത് വെണ്മണി പ്രദേശത്ത് അഞ്ച് ഭവനങ്ങൾ  സ്ക്കൂൾ നിർമ്മിച്ച് നൽകിയിരുന്നു.വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ലെജുകുമാർ കെ., ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജെബിൻ പി.വർഗീസ്, പി.റ്റി.എ. പ്രസിഡൻ്റ് റോയി കെ.കോശി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചിഞ്ചു എസ്.കുര്യൻ, വോളൻ്റിയർ സെക്രട്ടറിമാരായ നന്ദകുമാർ, ആര്യ ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. സ്ക്കൂൾ വർഷാരംഭത്തിലേക്ക് വിദ്യാർത്ഥികൾക്കുള്ള മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ വോളൻ്റിയർമാർ.

nss യൂണിറ്റ് MTHSS Venmony

https://fb.watch/bEqPhoiiRg/

# mthssvenmony യിലെ nss യൂണിറ്റിലെ കുട്ടികൾ മാസ്ക് സ്വന്തമായി നിർമിക്കുന്നു..




Mthss venmony Nss unit Flood Relief collection