കൊറോണ വൈറസ് പരന്നപ്പോൾ
ലോക്ക്ഡൗൺ വന്നു നാടാകെ
അച്ഛനും അമ്മക്കും മക്കൾക്കും
ഒപ്പം ഇരുന്നു കഥ പറയാം
കൂട്ടം കൂടി നടന്നിട്ട്
നാട്ടിൽ വൈറസ് പരത്തരുതേ
അകലെയുള്ളവർ വന്നാലോ
അകലം പാലിച്ചീടേണം
കൈകൾ നന്നായ് കഴുകേണം
തൂവാല നമ്മൾ കരുതേണം
ജാഗ്രതയോടെ ഇരിക്കേണം
റോഡിൽ കൂടെ നടക്കരുതേ
പേടിക്കാതെ ഇരിക്കേണം
വൈറസിനെ തുരത്തീടാം
ആഘോഷങ്ങൾ ഒഴിവാക്കി
പ്രാർത്ഥനയോടെ കഴിഞ്ഞീടാം