പാലിക്കാം ശുചിത്വ ശീലങ്ങൾ ഓരോന്നായ്
ഒന്നിക്കാം രോഗമുക്തിക്കിന്നീ വേളയിൽ
പോരാടാം നാടിൻ വിപത്തിന്നെതിരായി
നേരിടാം സധൈര്യം ഈ മഹാമാരിയെ
ധരിക്കേണം മുഖകവചം പൊതുസ്ഥലങ്ങളിൽ
കഴുകേണം കൈകൾ വെടിപ്പോടുകൂടി നാം
നില്ക്കേണം നിശ്ചിത അകലത്തോടുകൂടി നാം
കുറയ്ക്കേണം ഓരോരോ അനാവശ്യ സംഗമം
നമിച്ചിടാം ആരോഗ്യപ്രവർത്തകരെല്ലാരേം
പാലിച്ചിടാം നിയമപാലകർതൻ വാക്കുകൾ
മാനിക്കാം നമ്മുടെ ഭരണകർത്താക്കളെ
ചൊല്ലിടാം ആയുരാരോഗ്യങ്ങൾ ഏവർക്കും