എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണക്കാലം
            കൂട്ടുകാരെ എങ്ങനെയുണ്ടായിരുന്നു ഈ കൊറോണക്കാലം. നിങ്ങൾക്ക് ഒരു കഥ പറയാൻ ഉണ്ടാക്കുമല്ലോ. നിങ്ങളെപ്പോലെ ഇവിടെ ഒരാൾ കഥ പറയാൻ കാത്തിരിക്കുന്നു. നമുക്ക് കേട്ടാലോ?  അവളുടെ പേരാണ് അമ്മു. അമ്മുവിന് ഒരു കൂട്ടുകാരനും ഉണ്ട്. അവൻ്റെ പേര് അപ്പു. അമ്മുവിന് ഒരു കുട്ടിക്കുറുമ്പിയുണ്ട്. അവൾ ഇച്ചു. ഇവർ നല്ല കൂട്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഇവർ കളിക്കുകയായിരുന്നു അപ്പോൾ ഇച്ചു
           "അമ്മു ചേച്ചി അപ്പു ചേട്ടാ വാ... ദേ നോക്കിയേ "

അവർ ഓടി എത്തി " എന്താ ഇച്ചു എന്തു പറ്റി "

          "ദേ നോക്കിയേ മാമ്പഴം. എനിക്ക് ഒരു മാമ്പഴം പറിച്ചു തരുമോ ".

മാവിൻ്റെ മുകളിൽ ആണീ മാമ്പഴം അവറൊരുപാടു ശ്രമിച്ചു കിട്ടിയില്ല.ഇച്ചു ഭയങ്കര കരച്ചിൽ. അവസാനം അപ്പു കല്ലെടുത്തു ഒരേറു കൊടുത്തു .ഇച്ചു അതു ചാടിപ്പിടിച്ചു .അപ്പോൾ വീട്ടിൽ നിന്നും വിളി

          " അപ്പു വാ..... കളിച്ചതു മതി ഇനി നാളെ " 

അമ്മുവിൻ്റെ വീട്ടിൽ നിന്നും അച്ചടിച്ചതുപോലെ അതേ വിളി. അവർ കളി നിർത്തി വീട്ടിലേക്ക് പോയി. അമ്മു തിരികെ വീട്ടിൽ വന്നിട്ട് TV വെച്ചപ്പോൾ ബ്രേക്കിങ്ങ് ന്യൂസ് കോവിഡ് - 19 എന്നൊരു പേര് കണ്ടു. അമ്മു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി ഇതിനേക്കുറിച്ച് ചോദിച്ചു .അമ്മ അപ്പോൾ എല്ലാം പറഞ്ഞു കൊടുത്തു. ഇനി മുതൽ നീ കളിക്കാനൊന്നു പോവണ്ട, കോവിഡ് കഴിഞ്ഞിട്ടു പൊയ്ക്കോ.അപ്പോൾ അമ്മയ്ക്ക് ഒരു ഫോൺ വന്നു. അമ്മമാരുടെ സംസാരമല്ലെ എപ്പോൾ തീരുമെന്ന് അറിയാമല്ലോ .അമ്മുവിൻ്റെ വിഷമം അപ്പുവിനോടൊത്ത് ഈ അവധിക്കാലം അടിച്ചുപൊളിക്കണം എന്നായിരുന്നു. അത് ഇനി നടക്കില്ല . അടുത്ത ദിവസം ഒരുങ്ങി അമ്മുവിൻ്റെ അമ്മ കൂട്ടുകാരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. ഞാൻ പറഞ്ഞു അമ്മേ അമ്മയല്ലെ കൊറോണയായതു കൊണ്ട് പുറത്തേക്ക് പോകരുതെന്ന് പറഞ്ഞത് " അത് നിങ്ങൾ കുട്ടികൾ ". അതു വകവെയ്ക്കാതെ അമ്മ പോയി. തിരികെ വന്നത് ചുമയുമായിട്ട് .അത് കൂടികൊണ്ടുവരുകയായിരുന്നു. അപ്പോൾ കൊറോണയാണെന്ന് അവർക്ക് മനസിലായി. അമ്മു " അമ്മേ ഞാൻ അമ്മയോട് പറഞ്ഞതല്ലെ?" അത് അമ്മയുടെ മനസ്സിൽ തട്ടി ഇനി ഞാൻ മറ്റുള്ളവർക്ക് ദോഷം വരുന്നത് ചെയ്യില്ലെന്നു അമ്മ പറഞ്ഞു.

അങ്ങനെ അവരുടെ കുടുംബം ഐസൊലേഷനിൽ. പൂട്ടിയിട്ടിരിക്കുന്ന മുറി ആരും ഇല്ലാതെ കുറേ ദിനങ്ങൾ. അമ്മു അപ്പുവിനേയും അവളുടെ കൂട്ടുകാരെയും മാമ്പഴത്തേയും ഓർക്കുന്നു. അങ്ങനെ എത്ര എത്ര ദിനങ്ങൾ .......

"ഒരാളുടെ തെറ്റുകാരണം ഒരായിരം ജീവനുകൾ - പോരാടാം വിജയം കൈവശമാക്കാം ,ജാഗ്രതയോടെ മുന്നേറാം ".

പ്രതിഭാ മേരി ബാബു
7 B എം. റ്റി. ഹൈസ്കൂൾ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ