നോക്കു ജഗത്പതെ കാണു നീ എന്നിലെ
പ്രിയതമ പെണ്ണിനെ കൊന്നു അജ്ഞാനികൾ
ആരെന്റെ പെണ്ണിനെ കീറിപൊളിച്ചവർ
ആരെന്റെ പെണ്ണിനെ കുത്തിനോവിച്ചവർ
കല്യാണവേളകൾ സുന്ദരമാക്കിയ മങ്കതൻ ചേലകൾ ധൂളിയാൽ മൂടവേ
എവിടെയെന്റെ വധു നിൻ പച്ച സൗന്ദര്യം
എവിടെയെന്റെ വധു നിൻ മലർതൊത്തുകൾ
നിന്നെ വധിച്ചവർ നിൽക്കുന്നു
നമ്മുടെ മക്കൾ തൻ ചേലകൾ വലിച്ചെറിയാൻ വേണ്ടി
നിന്നിലെ സൗന്ദര്യം ചൂഴ്ന്നെടുത്താ ജന്തു
മൂഡസമൂഹത്തെ ഇല്ലാതെയാക്കണം
വിദ്യ വിവേകങ്ങൾ കൊണ്ട് നമുക്കിന്ന്
അജ്ഞാന ദേശത്തെ കൊന്ന് കളയണം