എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രശ്നങ്ങൾ

പരിസ്ഥിതി ഏറ്റവും മൂല്യം കൂടിയ ഒരു വസ്തുവാണ്. അത് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് കാരണം അതിന്റെ ഉപാഫോക്താക്കളായ മനുഷ്യർ തന്നെയാണ്. പരിസ്ഥിതി നശീകരണം തടഞ്ഞില്ലെങ്കിൽ വരും കാലം തീരാദുഃഖത്തിലും നഷ്ട്ടത്തിലുമായി തീരും. അത് അനുഭവിക്കാൻ കഴിയില്ല. . ചുറ്റുപാടും ജീവവർഗവും ചേരുന്ന വ്യവസ്ഥക്കാണ് പരിസ്ഥിതി എന്നു പറയുന്നത്. വ്യത്യസ്തമായ പരിസ്ഥിതികൾ ഒന്നിച്ചു ചേരുമ്പോഴാണ് പരിസ്ഥിതി ഉണ്ടാകുന്നത്. ഭൂമിയും അതിലെ ചരാചരവസ്തുക്കളും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ വർഗത്തിന്റെയും പരിസ്ഥിതിയും തമ്മിൽ ഒരു ജൈവബന്ധം നിലനിന്നാൽ മാത്രമേ സുഖകരമായ ജീവിതം സാത്യമാകു. മനുഷ്യരുടെ ജീവിതം വളരെ വ്യവസ്ഥാപിതമല്ലെങ്കിൽ പരിസ്ഥിതിക്ക് കോട്ടം വരും. "പരസ്പരം ഭവേന്തം ശ്രേയം പരാമവാപസിയം " ഇതുപോലെ തന്നെയാണ് പ്രകൃതിയും മനുഷ്യരും ചേർന്നാൽ മാത്രമേ പരിസ്ഥിതി പ്രശ്നങ്ങളെ നിയന്ത്രിക്കാൻ കഴിയു എന്ന് കാര്യം മനസിലാക്കണം. ഭൗതിക പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റാനകൾക്കനുസരിച് ജൈവ പരിസ്ഥിതിയിലും മാറ്റമുണ്ടാകുന്നു. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു. അന കെട്ടി വെള്ളം നിർത്തുകയും അപ്പാർട്മെന്റുകൾ ഉയർത്തി പ്രകൃതിക്ക് ഭീഷണി സൃഷ്ടിക്കുകയും വനം വെട്ടി വെളിപ്പിക്കുകയും ചെയുമ്പോൾ പരിസ്ഥിതിക്കു മാറ്റം വരികയാണ്. സുനാമിപോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുംകാറ്റും മനുഷ്യൻ അഭിമുഖികരിക്കേണ്ടി വരുന്നു.അവിടെ പ്രകൃതി മനുഷ്യനെ നിഷ്കരുണം കീഴടക്കുന്നു. വരും തലമുറ സുഖകരമായി ജീവിക്കണമെങ്കിൽ ഈ തലമുറ സൂക്ഷിച്ചും കണ്ടും പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തലമുറയും ഇത് ബാധിക്കും. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിതഘടന അറിഞ്ഞോ അറിയാതയോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളെരെ വലുതാണ്. ധനം സമ്പാതിക്കുന്നതിന് മനുഷ്യൻ ഭൂമിയെ ചെയുമ്പോൾ മാത്രത്തൊതെയാണ് ചൂഷണം ചെയ്ത് നാം തകർക്കുന്നതെന്നോർക്കണം. പ്രക്രതിയെ സംരക്ഷിക്കുക അത് ഒരു പുണ്യ പ്രവർത്തിയായി കണക്കാക്കുക അത് ഒരു നന്മയായി തീരും.

ആദിത്യ. ഐ.ജെ
9.D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം