തടുക്കാം മഹാമാരിയേ
ഹേ മനുഷ്യാ നിനക്കെന്തേ ഇനിയും മനസ്സിലാകാത്തത്
പ്രകൃതിയേ ചൂഷണം ചെയ്തത് കൊണ്ടാകാം
ഇങ്ങനെ ലോകം നടുങ്ങിയത് !
ഇനിയെന്തു കാണണം, ഇനിയെന്തു കേൾക്കേണം
മനുഷ്യരാൽ ചെയ്ത അബദ്ധങ്ങളും,
ഭയമല്ല വേണ്ടത് പ്രതിരോധം കൊണ്ടവയെ തടുക്കാം
പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും തളരാതെ നിന്ന ജനങ്ങളെ !
നിങ്ങൾ എവിടെ മറഞ്ഞുപോയി.
ജാഗ്രതയും പ്രതിരോധവും കൊണ്ടവയേ തടുക്കാം
എത്ര വലിയ മഹാമാരിയാണെങ്കിലും ധൈര്യവും
പ്രതിരോധവുമാണ് നമ്മുടെ ആയുധം..............
"ശ്രമിച്ചാൽ തടുക്കാം മഹാമാരിയേയും
വൻവിപത്തിനെ തടുക്കാം കരങ്ങൾ
തമ്മിൽ ചേർത്തിടാം ഉടലും
കൊണ്ടകന്നു നാം ഉയിരു കൊണ്ടടുത്തിടും
കരുതി നാം നയിച്ചിടാം
പൊരുതി നാം ജയിച്ചിടും”-
പ്രതിരോധമാണ് പ്രതിവിധി
നമുക്ക് ഒറ്റകെട്ടായി തടുക്കാം മഹാമാരിയേ...