പച്ചമരത്തിൽ കൊമ്പിലിരിക്കും പച്ച തത്തമ്മ
പാറി പാറി പറന്നു രസിക്കും കുഞ്ഞി തത്തമ്മ
പച്ച ചിറകുകൾ കാണാൻ എന്തൊരു രസമാണ്
നിൻറെ ചുമന്ന ചുണ്ടുകൾ കാണാൻ എന്തൊരു രസമാണ്
കികി എന്ന ശബ്ദം കേൾക്കാൻ എന്തൊരു രസമാണ്
നെൽമണി കൊത്തി പയർ മണി കൊത്തി
പഴങ്ങൾ കായ്കൾ ഭക്ഷിച്ച് അന്തിമയങ്ങും നേരത്തങ്ങനെ കൂടണഞ്ഞീടുന്നു