എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/മമ-പാഴ്ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
മമ-പാഴ്ജന്മം


താളം നിലച്ചോരൻ ജീവിത പാതയിൽ
പിടയുന്ന ഹൃദയത്തിൻ നീറുന്ന നൊമ്പരം
അറ്റുപോയ ബന്ധത്തിൻ കണ്ണികൾ തേടി
"തീരുന്നു ഈ ഭാരമായ ജീവിതം ...
അനാഥമായ ഈ പാഴ്ജന്മം മറയുമ്പോൾ
ഒന്ന് പൊട്ടിക്കരയുവാൻ , ഒന്നോർത്തു തേങ്ങു വാൻ
എന്ന് എങ്കിലും ഒരാൾ ഉണ്ടായിരുന്നെങ്കിൽ
സഫലമായി തീർന്നേനെ ഈ ജീവിതം.

അന്ധകാരത്തിൻ ആഴത്തിലേക്ക്
വഴുതിവീഴുമീ അനാഥയായ എന്നെ ,
മകളെ എന്ന ഒരു വിളിക്കായി കാതോർത്തഎന്നെ
തേടി വിളിച്ചതും എത്തിയതും
ഇരുട്ടിൻ കഴുകൻ കണ്ണുകൾ.

ഞാനറിയാതെ ആരോരുമറിയാതെ,
എന്നെ ഒരുപാട് സ്നേഹിച്ച മറഞ്ഞ
എൻറെ പഞ്ചവർണ്ണക്കിളി
ഒരു സൗഹൃദത്തിൽ ഉപരി എന്നിൽ
മായാത്ത വർണ്ണങ്ങൾ നിറച്ച നീ ...
ഈ അസുര നാട്ടിൽ എന്നെ തനിച്ചാക്കി
പാറി പോയി ഇല്ലായിരുന്നു എങ്കിൽ

എൻറെ നിഴലായി എന്നിൽ തണലായി
എന്നും നാം ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ മൃത്യുവിൻ സ്പന്ദനം എന്നെ പുൽകില്ലായിരുന്നു

 

Mahina
9 c എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത