എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കോവിഡ് -19'''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19


ലോകത്ത് ആദ്യമായി കോവിഡ് 19 രേഖപ്പെടുത്തിയത് ചൈനയിലെ വുഹാനിലാണ്. ഇതൊരു വൈറസ് രോഗമാണ്. ഇത് രാജ്യങ്ങളെ ഒന്നടങ്കം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പുകാലത്തെപോലെ എന്തുചെയ്യണമെന്നറിയാതെ മനുഷ്യകുലമാകെ പകച്ചുപോയധികം സന്ദർഭങ്ങളൾ നമുക്ക് ചരിത്രത്തിൽ നിന്ന് ഓർത്തെടുക്കാൻ ഉണ്ടാവില്ല.


എന്നാൽ കോവിഡ് ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളിലും ഒരേപോലെ കടന്നുചെന്നിരിക്കുന്നു. എല്ലാവരും ഒരേപോലെ ഭയചകിതരായിരിക്കുന്നു.മനുഷ്യൻ വരച്ച രാജ്യത്തിന്റെ അതിർത്തികൾക്കും സാമ്പത്തിക അധികാര മേന്മകൾക്കും ഈ സൂക്ഷ്മാണുവിന്റെ യാത്രയെ തടഞ്ഞുനിർത്താനായില്ല എന്നത് മനുഷ്യൻ എന്ന ജീവിയുടെ നിസ്സാരത ആഴത്തിൽ വെളിപ്പെടുത്തി ത്തരുന്നുണ്ട്. ലോക്ഡൗണിൽ പെട്ടു വീട്ടുവരാന്തയിൽ അടങ്ങിയൊതുങ്ങിയിരിക്കുബോൾ നമുക്ക് മുന്നിലൂടെ പറന്നുപ്പോകുന്ന പക്ഷികളും അതിരുകൾ താണ്ടിപ്പോകുന്ന നായ്ക്കളും പൂച്ചകളും തുടങ്ങി പുലിയും പാറ്റയും വരെ മനുഷ്യാ നിന്റെ അഹന്തയെവിടെ എന്ന് ചോദിക്കാതെ ചോദിക്കുന്നുണ്ടു.



ആതിര എസ് ബൈജു
6c എം എം യു പി എസ് പേരൂർ.
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം