എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ എങ്ങനെ അകറ്റാം

കൊറോണ എന്ന അസുഖം ചൈനയിലെ വുഹാനിലാണ് ആദ്യമുണ്ടായത്.ഇന്ന് ലോകമൊട്ടാകെ പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു. സ്കൂൾ അടച്ചു കഴിയുമ്പോൾ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് കൂട്ടുകാരുമൊത്ത് കളിക്കാമെന്ന്. ഇപ്പോൾ കൊറോണ എന്ന മഹാ മാരി നമ്മളെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുവാണ്. ഈ മഹാമാരിയെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയുന്നത് അകലം പാലിക്കുക,കൈകൾ സോപ്പും ഹാൻഡ് വാഷും ഉപയോഗിച് കഴുകുക എന്നതാണ് ഈ ഒറ്റപെട്ട അവസ്ഥയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് കൊച്ചു കൊച്ചു വീട്ടു ജോലികളും അമ്മയെ സഹായിക്കലും ആണ് വിദേശത്തുപല പ്രവാസികളെ ഓർത്തു ഞാൻ ദുഃഖിക്കുന്നു കാരണം എന്റെ അച്ഛൻ ഒരു പ്രവാസിയാണ് വിദേശ രാജ്യങ്ങളിലും രോഗം അതിവേഗം പടർന്നു പിടിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ഭയമാണ്.ഉറ്റവരും ഉടയവരും മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ മാത്രം കഴിയുന്നവരായി നാം ഓരോരുത്തരും മാറുന്നു. ആഘോഷമില്ല, ആർഭാടമില്ല എങ്ങും മൂകത മാത്രം. ഈ മഹാമാരി ലോകത്തു നിന്നു വിട്ടു പോകാൻ നമുക്ക് ഒരുമിച്ചു നിൽക്കാം ഒരുമിച്ചു ഈശ്വരനോട് പ്രാർത്ഥിക്കാം . വീട്ടിലിരിക്കൂ സുരക്ഷിതരാകൂ.

ആദിത്യൻ ഷിബു
8 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം